മകൾക്ക് ‘ഗസ്സ’ എന്ന് ആദ്യാക്ഷരം കുറിച്ച് അച്ഛൻ; തുടർന്നെഴുതി ‘ഫലസ്തീൻ കുഞ്ഞുങ്ങളെ സംരക്ഷിക്കുക’

Spread the love

കാസർകോട്: അക്ഷരലോകത്തേക്ക് കാലെടുത്തുവെക്കുന്ന കുട്ടികൾ ആദ്യമെഴുതാറ് അമ്മയെന്നാകും. എന്നാല്‍ ഈ വിദ്യാരംഭത്തില്‍ കാസർകോട് നിന്നുള്ള ഒരു പിതാവ് തന്റെ മകള്‍ക്ക് ആദ്യമായി കുറിച്ചുനല്‍കിയത് മറ്റൊന്നാണ്.

video
play-sharp-fill

കാസർകോട് കാഞ്ഞങ്ങാട് ആവിക്കരയിലെ പ്രിയേഷ് തന്റെ രണ്ടുവയസ്സുകാരി നിള ലക്ഷ്മിക്ക് ‘ഗസ്സ’ എന്നാണ് ആദ്യാക്ഷരം കുറിച്ചത്. മാതാവ് രേഷ്മയും മൂത്തമകള്‍ വൈഗ ലക്ഷ്മിയും ഇതിന് സാക്ഷികളായി.  കുഞ്ഞുകൈ കൊണ്ട് നിള ആദ്യമെഴുതിയത് ഫലസ്തീനുവേണ്ടി – ‘ഫലസ്തീൻ കുഞ്ഞുങ്ങളെ സംരക്ഷിക്കുക’ എന്നാണ്.

കുഞ്ഞുങ്ങള്‍ പട്ടിണികിടന്നും ബോംബുപൊട്ടിയും കൊല്ലപ്പെടുമ്പോൾ, അവളുടെ കുഞ്ഞുകൈ കൊണ്ട് മറ്റൊന്നും എഴുതിക്കാൻ തനിക്ക് സാധിക്കില്ലായിരുന്നുവെന്ന് പ്രിയേഷ് പറഞ്ഞു. ‘അക്ഷരമെന്നത് സമരത്തിന്റെ മറ്റൊരു മുഖമാണ്. ഈ രണ്ടാം വയസില്‍ മകള്‍ക്ക് അനീതിക്കെതിരെ ഒരു സമരമായി മാറാൻ കഴിയട്ടെ. വളർന്നു വലുതാകുമ്പോൾ അവളുടെ ആദ്യാക്ഷരത്തെ കുറിച്ച്‌ അഭിമാനിക്കട്ടെ, വാനോളം’ പിതാവ് പറയുന്നു. ആവിക്കര സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ചാരിറ്റി സാമൂഹിക പ്രവർത്തകനുമാണ് പ്രിയേഷ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group