കോട്ടയം നഗരത്തിലെ ഏറ്റവും തിരക്കേറിയ ശാസ്ത്രീ റോഡ് ബസ് ബേയിൽ ഗതാഗതക്രമീകരണം പാളി: രാവിലെയും വൈകുന്നേരവും ബസ് നിർത്തുന്നത് ബസ് ബേയ്ക്ക് പുറത്ത്: അപകട സാധ്യതയറി: ഗതാഗത കുരുക്ക് വർധിച്ചു.

Spread the love

കോട്ടയം: കോട്ടയം നഗരത്തിലെ ഏറ്റവും തിരക്കേറിയ ശാസ്ത്രീ റോഡ് ബസ് ബേയിലെ ഗതാഗതക്രമീകരണം പാളുന്നു. ഒരു വിഭാഗം സ്വകാര്യ ബസുകാരാണ് ക്രമീകരണങ്ങൾ തകിടം മറിക്കുന്നത്. ഇതോടെ അപകട സാധ്യതയും വർധിച്ചു. ഗതാഗത കുരുക്കും രൂക്ഷമാവുകയാണ്.
ആധുനിക രീതിയിൽ കോട്ടയം നഗരത്തിൽ സ്ഥാപിച്ച ബസ് ബേയാണ് ശാസ്ത്രീ റോഡിലേത്.

ഏറ്റവും മുന്നിൽ ദീർഘ ദൂര ബസുകളും അതിന് പിന്നിൽ മറ്റ് സ്ഥലങ്ങളിലേക്കുള്ള ബസുകളും നിർത്തി യാത്രക്കാരെ കയറ്റുന്ന സംവിധാനത്തിലായിരുന്നു ആദ്യകാലത്തെ ക്രമീകരണം. പിന്നിട്ട് ഇതൊക്കെ താളം തെറ്റി.
ഇപ്പോൾ രാവിലെയും വൈകുന്നേരവും നല്ല തിരക്കുള്ള സമയത്ത് ബസുകൾ ബസ് ബേക്ക് പിന്നിൽ നിർത്തുന്നതാണ് അപകട സാധ്യതയേറുന്നത്.

ബസ് ബേയ്ക്കും പി.ടി. ചാക്കോ പ്രതി മയ്ക്കും ഇടയ്ക്കുള്ള ഭാഗത്താണ് ഇപ്പോൾ ബസ് നിർത്തുന്നത്. ഇത് ഗതാഗത കുരുക്കിനും കാരണമാകുന്നു. വൈകുന്നേരത്തെ തിരക്കിൽ യാത്രക്കാർ ബസിന് പിന്നാലെ ഓടുന്ന കാഴ്ചയും കാണാം.
വൈകുന്നേരം 5 മണിക്ക് ശേഷം ഒരൊറ്റ യാത്രക്കാരൻ പോലും ബസ് ബേയിൽ നിൽക്കില്ല. എല്ലാവരും ബസ് വരുന്ന വഴിയിൽ നിന്ന് സീറ്റ് പിടിക്കാൻ നെട്ടോട്ടമോടുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാത്രക്കാരുടെ ഭാഗത്തും തെറ്റുണ്ട്.
വഴിയിൽ നിൽക്കതെ ബസ് ബേയിലേക്ക് മാറി നിന്നാൽ പോരെ.
അതേസമയം നല്ല തിരക്കുള്ള വൈകുന്നേരങ്ങളിൽ ഗതാഗത നിയന്ത്രണത്തിന് പോലീസ് പലപ്പോഴും കാണില്ല. ഉണ്ടെങ്കിൽ തന്നെ ബസ് ബേയിൽ നിർത്താൻ അവർ ആവശ്യപ്പെടാറില്ല.

ബസ് ബേയ്ക്ക് പുറത്തു ബസ് നിർത്തി യാത്രക്കാരെ കയറ്റുന്നത് നിരോധിക്കണം. യാത്രക്കാർ പുറത്തു നിൽക്കാതെ നിർബന്ധമായും ബസ് ബേയിൽ നിൽക്കണം. ഇത്രയും നടന്നാൽ ശാസ്ത്രീ റോഡിലെ അപകട ഭീഷണിയും ഗതാഗത കുര്യക്കും ഒഴിവാകും.
പാട്ടുംവൈഫൈ സൗകര്യങ്ങളടക്കം തുടക്കത്തിൽ ബസ് ബേയിൽ ലഭ്യമായിരുന്നു. ഇപ്പോൾ ഒന്നുമില്ല.