
തിരുവനന്തപുരം: ശബരിമല അയ്യപ്പന് പോലും സംരക്ഷണം കൊടുക്കേണ്ട ഗതികേടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നടപടിക്രമങ്ങള്‍ ഒന്നും സുതാര്യമല്ല, അറ്റകുറ്റപ്പണിക്ക് എത്തിക്കും മുൻപ് ശബരിമലയിലെ സ്വർണം അടിച്ചുമാറ്റി, ചെന്നൈയില്‍ ദ്വാരപാലക ശില്‍പങ്ങള്‍ എത്താൻ സമയമെടുത്തു, സ്വർണ്ണം നഷ്ടപ്പെട്ടു എന്ന് അറിഞ്ഞിട്ടും എല്ലാം മൂടി വച്ചു എന്നും അദ്ദേഹം പറഞ്ഞു.
സ്വർണ്ണം പുറത്തേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചത് ആരാണ്? ആവശ്യമുള്ളപ്പോള്‍ എടുത്തുമാറ്റാൻ പറ്റുന്ന സാങ്കേതികവിദ്യയിലാണ് സ്വർണം പൂശിയിരുന്നത്, ഉണ്ണികൃഷ്ണൻ പോറ്റി ആരാണ് ? ഉത്തരവാദികളെ കണ്ടെത്തി നടപടിയെടുക്കണമെന്നും ദേവസ്വം വിജിലൻസ് മാത്രം കേസ് അന്വേഷിച്ചാല്‍ പോരാ എന്നും ദേവസ്വം ബോർഡ് പ്രസിഡൻറ് അടക്കം രാജിവച്ചു പുറത്തു പോകണം എന്നും സതീശൻ പറഞ്ഞു.
ജി സുധാകരന്‍റേയും , അനന്ത ഗോപന്‍റേയും പ്രതികരണങ്ങള്‍ ശ്രദ്ധിച്ചാല്‍ കുറ്റവാളികള്‍ ആരാണെന്ന് വ്യക്തമാകുമെന്നും സതീശന്‍ കൂട്ടിച്ചേർത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group