അതിരപ്പിള്ളി വീണ്ടും കാട്ടാന ആക്രമണം ; വാച്ചുമരത്ത് നിർത്തിയിട്ട വാഹനം കാട്ടാനക്കൂട്ടം തകര്‍ത്തു

Spread the love

അതിരപ്പിള്ളി : വാച്ചുമരത്ത് കാട്ടാനക്കൂട്ടം വാഹനം തകര്‍ത്തു.തകരാറിലായതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ട കാറാണ് കാട്ടാനക്കൂട്ടം തകര്‍ത്തത്.

അങ്കമാലി സ്വദേശിയുടേതാണ് കാര്‍. വാഹനത്തിന്റെ തകരാര്‍ പരിഹരിക്കാനെത്തിയവരാണ് കാട്ടാനക്കൂട്ടം കാര്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.

വാഹനം തകരാറിലായതോടെ യാത്രക്കാര്‍ മറ്റൊരു വാഹനത്തില്‍ തിരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ആഴ്ചയും വാച്ചുമരം ഭാഗത്ത് സമാന സംഭവമുണ്ടായി. വഴിയരികില്‍ നിര്‍ത്തിയിട്ടതായിരുന്ന എന്‍ജിന്‍ തകരാറിലായ ഒരു വാന്‍ കാട്ടാന തകര്‍ത്തിരുന്നു. ആക്രമിക്കുന്ന സമയത്ത് വാഹനത്തില്‍ ആരുമുണ്ടായിരുന്നില്ല.

സമീപകാലത്തായി വാച്ചുമരം ഭാഗത്ത് അതിരൂക്ഷമാണ് കാട്ടാനശല്യം. ആദിവാസി മേഖലയായ ഈ പ്രദേശത്ത് വനവിഭവങ്ങള്‍ ശേഖരിച്ച് വില്‍പ്പന നടത്തിയാണ് ഒട്ടേറെപേര്‍ ജീവിക്കുന്നത്.

കഴിഞ്ഞ വര്‍ഷം കാട്ടില്‍ മരോട്ടിക്കായ ശേഖരിക്കാന്‍ പോയ വത്സ എന്ന സ്ത്രീ കാട്ടാനയുടെ ആക്രമത്തില്‍ കൊല്ലപ്പെട്ടിരുന്നു.