
ചിങ്ങവനം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ചിങ്ങവനം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പള്ളത്ത് നടന്ന രൂപീകരണ ദിനത്തോടനുബന്ധിച്ചുള്ള ഒത്തുചേരൽ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ ഉദ്ഘാടനം ചെയ്തു.
മുൻ ജില്ലാ സെക്രട്ടറി വിജു കെ നായർ , ജില്ലാ കമ്മിറ്റി അംഗം ടി എസ് വിജയകുമാർ , മേഖല ട്രഷറർ പി എം അനിൽ എന്നിവർ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് രേഷ്മ
അജേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിറ്റ് സെക്രട്ടറി ബിനു ടി ജി സ്വാഗതം ആശംസിക്കുകയും, ജോയിന്റ് സെക്രട്ടറി സജിനി ബാബു, കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വയോജന ക്യാമ്പ് , ബാലവേദി എന്നിവ സംഘടിപ്പിക്കുവാനും യൂണിറ്റ് വാർഷികം വിപുലമായി നടത്തുവാനും തീരുമാനമായി.