പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ സ്വകാര്യഭാഗത്ത് സ്‌പര്‍ശിച്ചതായി പരാതി; പോക്‌സോ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

Spread the love

പാലക്കാട്: പോക്‌സോ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിലായി.

video
play-sharp-fill

പുതുനഗരം ചെട്ടിയത്തുകുളമ്പ് ബ്രാഞ്ച് സെക്രട്ടറി എൻ ഷാജിയാണ്‌ (35) അറസ്റ്റിലായത്.

ചൊവ്വാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കൊടുവായൂരില്‍ കായികോപകരണങ്ങള്‍ വില്‍ക്കുന്ന കട നടത്തുന്നയാളാണ് ഷാജി. ജഴ്സി വാങ്ങാൻ കടയിലെത്തിയ പത്താം ക്ലാസ് വിദ്യാർത്ഥിക്ക്‌ പ്രതി സ്വകാര്യഭാഗം കാണിച്ചുകൊടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരിച്ച്‌ കുട്ടിയോടും സ്വകാര്യഭാഗം പ്രദർശിപ്പിക്കാൻ ആവശ്യപ്പെടുകയും സ്വകാര്യഭാഗത്ത് സ്പർശിക്കുകയായിരുന്നു.

കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെത്തുടർന്ന് പുതുനഗരം പൊലീസ് ഷാജിക്കെതിരെ ബുധനാഴ്ച കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്.