
ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ജോലി നേടാൻ അവസരം. സ്‌പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലെ റിക്രൂട്ട്‌മെന്റിന് ഒക്ടോബർ 03 വരെയാണ് അപേക്ഷിക്കാനാവുക. 127 ഒഴിവുകളാണുള്ളത്. താൽപര്യമുള്ളവർ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈൻ അപേക്ഷ നൽകണം.
അവസാന തീയതി: ഒക്ടോബർ 03
തസ്തികയും, ഒഴിവുകളും
ഇന്ത്യൻ ഓവർസീസ് ബാങ്കിൽ സ്‌പെഷ്യലിസ്റ്റ് ഓഫീസർ (SO) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 127.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രായപരിധി
24 വയസ് മുതൽ 40 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കം. എസ്.സി, എസ്.ടി, ഒബിസി മറ്റ് സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 64,820 രൂപമുതൽ 93,960 രൂപവരെ ശമ്പളമായി ലഭിക്കും.
യോഗ്യത
അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴിൽ ബിഇ/ ബിടെക്, ബിആർക്, എംഇ, എംടെക്, എംബിഎ, എംസിഎ, പിജിഡിസിഎ എന്നിവയിൽ ഏതിലെങ്കിലും ബിരുദം നേടിയിരിക്കണം.
തെരഞ്ഞെടുപ്പ്
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ഇന്റർവ്യൂ, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവ നടത്തിയാണ് നിയമനം. പരീക്ഷയിൽ നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കില്ല. 100 മാർക്കിനായിരിക്കും പരീക്ഷ.
അപേക്ഷ ഫീസ്
ജനറൽ, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാർക്ക് 1000 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടിക്കാർ 175 രൂപ അടച്ചാൽ മതി.
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ളവർ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം കരിയർ പേജിൽ നിന്ന് സ്‌പെഷ്യലിസ്റ്റ് ഓഫീസർ റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. വിശദമായ വിജ്ഞാപനം വായിച്ച് മനസിലാക്കുക.
അപേക്ഷ പ്രോസ്‌പെക്ടസും, കൂടുതൽ വിവരങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാണ്.
വെബ്‌സൈറ്റ്: https://www.iob.in/