
എന്തൊക്കെ ഒഴിവാക്കിയാലും പ്രാതല്‍ ഒരിക്കലും ഒഴിവാക്കരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. ഏഴ്- എട്ടു മണിക്കൂര്‍ നേരത്തെ ഉറക്കത്തിനു ശേഷമാണ് നമ്മള് പ്രാതല്‍ കഴിക്കുന്നത്.
തലേദിവസം രാത്രിയിൽ തന്നെ പ്രഭാതം എങ്ങനെ ആയിരിക്കണമെന്ന് തീരുമാനിക്കുക. ബദാം പോലുള്ള നട്സുകൾ രാത്രിയിൽ വെള്ളത്തിലിട്ട് വെക്കേണ്ടതുണ്ട്. അത് ചെയ്യുക. ഒരു ഭക്ഷണക്രമം ഉണ്ടാക്കുകയും കൃത്യമായി അത് പാലിക്കുകയും ചെയ്യുക. ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയും ഉണ്ടെങ്കിൽ ആരോഗ്യം തനിയെ വന്നുകൊള്ളും എന്ന് ഓർക്കുക
രാവിലെ എഴുന്നേറ്റയുടൻ കുറച്ച് വെള്ളം കുടിക്കുന്നതും പ്രാതലിന് പ്രോട്ടീൻ സമ്പുഷ്ടമായ ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നതും ആരോഗ്യത്തിന് ഗുണം ചെയ്യുന്ന കാര്യങ്ങളാണ്. എന്നാൽ, പ്രഭാതങ്ങൾ അങ്ങേയറ്റം അർഥവത്തും മനോഹരവുമാക്കാൻ മറ്റു ചില കാര്യങ്ങൾ കൂടി ചെയ്യണം.
വെള്ളം കുടിക്കുക
രാവിലെ എഴുന്നേറ്റാൽ ഉടനെ വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. ഇത് ദഹനത്തെയും ശരീരത്തിന്റെ മെറ്റബോളിസത്തെയും ത്വരിതപ്പെടുത്തും. എഴുന്നേറ്റ ഉടനെ ഒരു 500 മില്ലി വെള്ളം കുടിക്കുന്നത് ഉപാപചയ നിരക്ക് 24 മുതൽ 30 ശതമാനം വരെ താൽക്കാലികമായി വർധിപ്പിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഇത് കാലറിയെ വേഗത്തിൽ കത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു. രാവിലെ വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യായാമം ചെയ്യാം
രാവിലെ എഴുന്നേറ്റതിനു ശേഷ ഒരു 10 – 15 മിനിറ്റു നേരം ലഘുവായ വ്യായാമങ്ങൾ ചെയ്യാം. സ്ട്രെച്ചിംഗ്, യോഗ, വേഗത്തിലുള്ള നടത്തം എന്നിവ ഊർജ്ജം വർധിപ്പിക്കുകയും കൊഴുപ്പ് കത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു. രാവിലെയുള്ള വ്യായാമങ്ങൾ ഉപാപചയം അഥവാ മെറ്റബോളിസം മെച്ചപ്പെടുത്തുന്നു. ദിവസം മുഴുവൻ ഊർജ്ജത്തോടെ ഇരിക്കുവാൻ ഇത് സഹായിക്കുന്നു.
പ്രോട്ടീൻ സമ്പുഷ്ടമായ പ്രാതൽ
പ്രാതൽ പ്രോട്ടീൻ സമ്പുഷ്ടമായിരിക്കണം. മുട്ട, നട്സോടു കൂടിയ ഓട്സ്, നേന്ത്രപ്പഴം എന്ന് തുടങ്ങി പോഷകസമ്പുഷ്ടമായിരിക്കണം പ്രഭാതഭക്ഷണം. പ്രോട്ടീൻ സമ്പുഷ്ടമായ പ്രാതൽ കഴിച്ചാൽ വയറു നിറഞ്ഞിരിക്കുന്ന തോന്നൽ ഉണ്ടായിരിക്കും. പ്രോട്ടീൻ പേശീബലത്തിന് സഹായിക്കുന്നതിന് ഒപ്പം അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയുകയും ചെയ്യുന്നു.
മധുരമുള്ള ഭക്ഷണം കുറയ്ക്കുക
പ്രാതലിന് മധുരമുള്ള ഭക്ഷണങ്ങളായി പേസ്ട്രീ, പഞ്ചസാര അടങ്ങിയ ധാന്യങ്ങൾ, മധുരമുള്ള പാനീയങ്ങൾ എന്നിവ ഒഴിവാക്കുക. ഉയർന്ന പഞ്ചസാര അടങ്ങിയ പ്രഭാതഭക്ഷണം ഇൻസുലിൻ വർധിപ്പിക്കുകയും വിശപ്പ് കൂട്ടുകയും ചെയ്യും. ഇത് അമിതവണ്ണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. കുറഞ്ഞ പഞ്ചസാരയും ഉയർന്ന നാരുകളുമടങ്ങിയ പ്രഭാതഭക്ഷണം വിശപ്പ് നിയന്ത്രിക്കുകയും ഊർജ്ജം നിലനിർത്തുകയും ചെയ്യുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.