ഗായകൻ സുബീൻ ഗാര്‍ഗിന്‍റെ മരണം: മാനേജര്‍ക്കെതിരെയും സിംഗപ്പൂരിലെ ഫെസ്റ്റിവല്‍ സംഘാടകനെതിരെയും കൊലക്കുറ്റം ചുമത്തി പൊലീസ്; ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു

Spread the love

ഡല്‍ഹി: പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്‍റെ മുങ്ങിമരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ മാനേജർ സിദ്ധാർഥ് ശർമ്മക്കെതിരെയും സിംഗപ്പൂരിലെ ഫെസ്റ്റിവല്‍ സംഘാടകനായ ശ്യാംകനു മഹന്തക്കെതിരെയും അസം പൊലീസ് കൊലക്കുറ്റം ചുമത്തി.

ബുധനാഴ്ച ഡല്‍ഹിയില്‍ നിന്ന് ഇരുവരെയും അറസ്റ്റു ചെയ്തിരുന്നു. രണ്ട് പ്രതികളെയും കോടതി 14 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.

ഇവരുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണെന്ന് അസം പൊലീസ് സിഐഡി സ്‌പെഷ്യല്‍ ഡിജിപി മുന്ന പ്രസാദ് ഗുപ്ത മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാല്‍ കൊലപാതകക്കുറ്റം ചുമത്തിയത് എന്തിന് എന്നതടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം പുറത്തുവിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിഎൻഎസിന്റെ സെക്ഷൻ 103 ആണ് എഫ് ഐ ആറില്‍ ചേർത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) ലെ സെക്ഷൻ 103 കൊലപാതകത്തിനുള്ള ശിക്ഷയുമായി ബന്ധപ്പെട്ടതാണ്.

കൊലപാതകം നടത്തുന്നവർക്ക് വധശിക്ഷയോ ജീവപര്യന്തം തടവോ പിഴയോ നല്‍കണമെന്ന് ഇത് അനുശാസിക്കുന്നുണ്ട്.