‘ട്രോഫി ഇന്ത്യക്ക് കൈമാറാന്‍ തയ്യാര്‍, പക്ഷേ…, എസിസി ഓഫീസില്‍ വന്ന് തന്റെ പക്കല്‍ നിന്ന് അത് കൈപ്പറ്റണം’; ഏഷ്യ കപ്പ് വിവാദത്തില്‍ പ്രതികരിച്ച്‌ മൊഹ്‌സിന്‍ നഖ്‌വി

Spread the love

ദുബായ്: ഏഷ്യ കപ്പ് ഫൈനലിന് ശേഷം നടന്ന സമ്മാനദാന ചടങ്ങിലെ വിവാദങ്ങളില്‍ പ്രതികരിച്ച്‌ മൊഹ്‌സിന്‍ നഖ്‌വി.

ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റും പാകിസ്ഥാന്റെ ആഭ്യന്തര മന്ത്രിയുമായ നഖ്‌വിയില്‍ നിന്ന് വിജയികള്‍ക്കുള്ള ട്രോഫി ഏറ്റുവാങ്ങില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നിലപാട് സ്വീകരിച്ചിരുന്നു.
ഇതോടെ ട്രോഫി കൈമാറാതെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ആസ്ഥാനത്തേക്ക് തിരികെ കൊണ്ടുപോയിരുന്നു.

ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ ഫൈനലിലെ വിജയികളായ ഇന്ത്യക്ക് ട്രോഫി കൈമാറാന്‍ താന്‍ അന്ന് തന്നെ തയ്യാറായിരുന്നു. എന്നാല്‍ ട്രോഫി സ്വീകരിക്കില്ലെന്ന് ഇന്ത്യയാണ് നിലപാട് സ്വീകരിച്ചത്. വിജയികള്‍ക്കുള്ള ട്രോഫി ഇന്ത്യക്ക് കൈമാറാന്‍ താന്‍ ഇപ്പോഴും തയ്യാറാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ അവര്‍ക്ക് അത് ശരിക്കും വേണമെങ്കില്‍ എസിസി ഓഫീസില്‍ വന്ന് തന്റെ പക്കല്‍ നിന്ന് അത് കൈപ്പറ്റാന്‍ ഇന്ത്യന്‍ ടീമിനെ സ്വാഗതം ചെയ്യുന്നുവെന്നും നഖ്വി പറഞ്ഞു.