മസ്റ്ററിങ് നടത്താനെത്തിയ ഗ്യാസ് ഏജൻസി ജീവനക്കാരനെ തൂണിൽ കെട്ടിയിട്ട് മർദിച്ചു; അച്ഛനും മകനും കുമളി പൊലീസിന്റെ പിടിയിലായി

Spread the love

ഇടുക്കി അണക്കര മേൽവാഴയിൽ ഗ്യാസ് ഏജൻസി ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. മേൽവാഴ സ്വദേശികളായ അശോകൻ മകൻ പാൽപാണ്ടി എന്നിവരാണ് പിടിയിലായത്.

വെള്ളാരംകുന്നിലെ ഗ്യാസ് ഏജൻസി ജീവനക്കാരായ ജിസ്മോൻ, പ്രതീക്ഷ എന്നിവർക്കാണ് മർദനമേറ്റത്.

മസ്റ്ററിങ് നടത്താനായി ചെന്നപ്പോൾ ഒരുകൂട്ടം ആളുകൾ ഇരുവരെയും മർദിക്കുകയും ജിസ്‌മോനെ തൂണിൽ കെട്ടിയിട്ട് ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരിഞ്ചന്തയിൽ പാചകവാതകം വിതരണം ചെയ്യുന്ന സംഘമാണ് ആക്രമണം നടത്തിയതെന്നു പൊലീസ് പറഞ്ഞു. ബുധനാഴ്ച വൈകിട്ട് 5ന് ആണു സംഭവം.

പ്രതികളുടെ വ്യാപാരസ്ഥാപനത്തിൽനിന്നു പാചകവാതക സിലിണ്ടർ അതിഥിത്തൊഴിലാളികൾക്കു കൊടുക്കാറുണ്ടായിരുന്നെന്നും പിന്നീട് ഇവർ ഏജൻസിയിൽനിന്നു നേരിട്ട് സിലിണ്ടറുകൾ വാങ്ങിച്ചതിൽ പ്രകോപിതരായാണു മർദനം നടത്തിയതെന്നും പൊലീസ് പറഞ്ഞു.