
കുടമാളൂർ : ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് പ്രതീക്ഷാ റസിഡൻ്റ്സ് വെൽഫയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തി.
കുടമാളൂരും പരിസര പ്രദേശങ്ങളിലും ഉള്ള പൊതു ഇടങ്ങൾ, റോഡുകൾ, ഇടവഴികൾ മുതലായ ഇടങ്ങളിലെ പുല്ലും, കാടും, ചപ്പചവറുകളും, പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കം ചെയ്തു. പ്രതീക്ഷാ റസിഡൻ്റ്സ് വെൽഫയർ അസോസിയേഷൻ പ്രസിഡൻ്റ് പി ഡി ജയിംസ് പാലത്തൂർ ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പത്മിനി രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. 8-ാം വാർഡ് മെമ്പർ ത്രേസ്യാമ്മ ചാക്കോ ശുചീകരണ ജോലികൾക്ക് നേതൃത്വം നൽകി.
മുഹമ്മദ് അൻസാരി പി.എസ്, കെ. കെ അയ്യപ്പൻ കണ്ടത്തിൽ , പെരുമാൾ ആനിക്കൽ , ജിമ്മി കുര്യൻ പള്ളത്ത് , മേരിക്കുട്ടി ജോസ്, ലാൽ കൊട്ടാപ്പള്ളി , ശശിധരൻ കുന്നുംപുറത്ത് , ജിമ്മി കാച്ചപ്പളളി തുടങ്ങിയവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group