കണ്ണൂരില്‍ ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി; കോടതിയിലെത്തിയപ്പോള്‍ യുവതി ഭര്‍ത്താവിനൊപ്പം മടങ്ങി

Spread the love

ചെറുപുഴ: ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയെന്ന കേസില്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കാമുകനെ ഉപേക്ഷിച്ചു വീണ്ടും ഭര്‍ത്താവിനൊപ്പം തന്നെ പോയി.
ചെറുപുഴ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.

ഒപ്പം നാട്ടിലെ ഒരു യുവാവും അപ്രത്യക്ഷനായി. കഴിഞ്ഞ മാസം മുപ്പതിന് ഭര്‍തൃവീട്ടില്‍ നിന്നും മുങ്ങുകയായിരുന്നു ഇവര്‍. പിന്നീട് തിരിച്ചെത്തിയില്ലെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ കേസെടുത്ത ചെറുപുഴ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കുകയായിരുന്നു. ഇതിനിടെ നാടകീയമായി യുവതി കഴിഞ്ഞ ദിവസം കാമുകനൊപ്പം പയ്യന്നൂര്‍ പൊലിസ് സ്‌റ്റേഷനില്‍ ഹാജരാവുകയായിരുന്നു.

തുടര്‍ന്ന് പൊലിസ് യുവതിയെ പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കി. കോടതി മുറിയില്‍ മജിസ്‌ട്രേറ്റിനോട് തനിക്ക് ഭര്‍ത്താവിന്റെ കൂടെ താമസിക്കാനാണ് താല്‍പര്യമെന്ന് പറഞ്ഞ് കാമുകനെ ഉപേക്ഷിച്ചു ഇവര്‍ വീട്ടിലേക്ക് തന്നെ മടങ്ങുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരെവീണ്ടും സ്വീകരിക്കാന്‍ താന്‍ തയ്യാറാണെന്ന് ഭര്‍ത്താവ് പറഞ്ഞതോടെയാണ് യുവതിയുടെ മനംമാറ്റം.