കോട്ടയം ജില്ലയിൽ നാളെ (03-10-2025 )തെങ്ങണ,തീക്കോയി,പുതുപ്പള്ളി,രാമപുരം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

 

കോട്ടയം ജില്ലയിൽ നാളെ (03-10-2025 )തെങ്ങണ,തീക്കോയി,പുതുപ്പള്ളി,രാമപുരം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള മാന്നില നമ്പർ 1, മാന്നില നമ്പർ 2,കൊച്ചുറോഡ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം അഞ്ചുമണി വരെ വൈദ്യുതി മുടങ്ങും

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന കുളത്തിങ്കൽ, വേലത്തുശ്ശേരി, വെള്ളികുളം എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുപ്പള്ളി സെക്ഷൻ പരിധിയിലെ മലകുന്നം,മന്ദിരം കോളനി,മന്ദിരം ജംഗ്ഷൻ,പെരുംകാവ്,ആൻസ് ബോർമ,അമല,വാഴത്ര ക്രഷർ എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ വെള്ളിയാഴ്ച (03/10/2025) രാവിലെ 09:00 AM മുതൽ 02:00 PM വരെ തമാത്ത്. രാവിലെ 09:00 AM മുതൽ 05:00 PM വരെ വെളിയന്നൂർ ഈസ്റ്റ്‌ എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുളയ്ക്കാംത്തുരുത്തി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും യുവരശ്മി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്.

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള മാത്തൂർപടി ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ശ്രീകുരുംബക്കാവ് , മുണ്ടാങ്കൽ ,പയപ്പാർ ഭാഗങ്ങളിൽ നാളെ രാവിലെ 9.30 മുതൽ 5,00 വരെ വൈദ്യുതി മുടങ്ങും