കൂത്തുപറമ്പ് എംഎല്‍എ കെ പി മോഹനനെ കയ്യേറ്റം ചെയ്ത സംഭവം; ഇരുപതോളം പേര്‍ക്കെതിരെ കേസെടുത്ത്‌ പോലീസ്

Spread the love

കണ്ണൂർ:  കൂത്തുപറമ്പ് എംഎല്‍എ കെ പി മോഹനനെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ഇരുപതോളം പേർക്കെതിരെയാണ് ചൊക്ലി പൊലീസ് സ്വമേധയാ കേസെടുത്തത്.

പെരിങ്ങത്തൂർ കരിയാട് തണല്‍ ഡയാലിസിസ് കേന്ദ്രവുമായി ബന്ധപ്പെട്ട മാലിന്യപ്രശ്നത്തിന് പരിഹാരം കാണാത്തതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. സ്ത്രീകള്‍ അടക്കമുള്ളവരാണ് എംഎല്‍എയെ കയ്യേറ്റം ചെയ്തത്.

അങ്കണവാടി ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു എംഎല്‍എ. പ്രദേശത്ത് വർഷങ്ങളായി ഒരു ഡയാലിസിസ് കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. ഇവിടെ നിന്ന് മാലിന്യം പുറത്തേക്ക് ഒഴുക്കുന്നതില്‍ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടിലാണ്. ജനങ്ങളുടെ ബുദ്ധിമുട്ട് എംഎല്‍എ വേണ്ടവിധത്തില്‍ പരിഗണിച്ചില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാർ മാലിന്യപ്രശ്നത്തെക്കുറിച്ച്‌ പറയാൻ ശ്രമിക്കുന്നതിനിടയില്‍ എംഎല്‍എ ഉദ്ഘാടന സ്ഥലത്തേക്ക് പോകാൻ ശ്രമിച്ചു. തുടർന്ന് പ്രകോപിതരായ പ്രതിഷേധക്കാർ എംഎല്‍എയെ പിടിച്ചുതള്ളി. വാക്കേറ്റവും ഉണ്ടായി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡ‌ിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.