കാഞ്ഞിരപ്പള്ളി ജനവാസ മേഖലയിലെ പാലംപ്ര കൈതോട്ടിൽ കക്കൂസ് മാലിന്യം തള്ളിയ സംഭവം; പ്രതികൾക്കായി സിസിടിവി ഉൾപ്പെടെയുള്ള ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം ;ഒടുവിൽ കാഞ്ഞിരപ്പള്ളി പോലീസിന്റെ പിടിയിലായി; മാലിന്യം തള്ളുന്നതിന് പ്രതികളുപയോഗിച്ച രണ്ട് ടാങ്കർ ലോറികളും പിടിച്ചെടുത്തു

Spread the love

കോട്ടയം:കാഞ്ഞിരപ്പള്ളി പാറത്തോട് പാലംപ്ര കൈതോട്ടിൽ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തിൽ പ്രതികൾ പിടിയിൽ.

ആലപ്പുഴ ചേർത്തല സ്വദേശി സാംജി, തണ്ണീർമുക്കം മുഹമ്മ സ്വദേശി അമ്പിളികുമാർ, കഞ്ഞിക്കുഴി സ്വദേശി സബിൻ , മണ്ണഞ്ചേരി സ്വദേശി ഗോപി കൃഷ്ണൻ എന്നിവരാണ് കാഞ്ഞിരപ്പള്ളി പോലീസിന്റെ പിടിയിലായത്.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.മാലിന്യം തള്ളുന്നതിനു പ്രതികളുപയോഗിച്ച രണ്ട് ടാങ്കർ ലോറികൾ പിടിച്ചെടുത്തു. പ്രതികളെയും വാഹനങ്ങളും കോടതിയിൽ ഹാജരാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group