സംഗീതജ്ഞൻ സുഭാഷ് ശിവന്റെ കച്ചേരിക്ക് പക്കമേളം ഒരുക്കി മക്കൾ; അച്ഛന്റെ പാട്ടിനൊപ്പം മക്കളുടെ മൃദംഗം, വയലിൻ അരങ്ങേറ്റം;ശ്രോതാക്കൾക്ക് നവ്യാനുഭവമായി

Spread the love

കോട്ടയം: പ്രശസ്ത സംഗീതജ്ഞനും 100 രാഗങ്ങളിൽ 100 കീർത്തനങ്ങൾ പാടി ഏഷ്യൻ റെക്കോർഡ് കരസ്ഥമാക്കിയ സുഭാഷ് ശിവന്റെ സംഗീത കച്ചേരിക്ക് പക്കമേളം ഒരുക്കി മക്കളായ ശ്രീഹരി സുഭാഷും ശ്രീദേവ് സുഭാഷും അരങ്ങേറ്റം നടത്തി.

video
play-sharp-fill

ശ്രീഹരി വായിലിനിൽ ഈരയിൽ ജി.ശശികുമാറിന്റെയും ശ്രീദേവ് മൃദംഗത്തിൽ ഇത്തിത്താനം ജെ.എസ് ജയചന്ദ്രന്റെയും ശിഷ്യരാണ്.

പഞ്ചശ്രീ കലാപീഠത്തിന്റെ 31 ാം വാർഷികത്തോടനുബന്ധിച്ച് ഈരയിൽ കൂട്ടുമ്മേൽ ദേവീക്ഷേത്രം നവരാത്രി കലാമണ്ഡപത്തിൽ വച്ചായിരുന്നു അരങ്ങേറ്റം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group