കൂത്തുപറമ്പ് എം.എല്‍.എ, കെ.പി. മോഹനന് നേരെ പെരിങ്ങത്തൂരില്‍ നാട്ടുകാരുടെ കൈയ്യേറ്റ ശ്രമം: അംഗനവാടി കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് എത്തിയ എംഎല്‍എയെ സ്ത്രീകളടക്കമുള്ള നാട്ടുകാർ പിടിച്ചു തള്ളി: ഡയാലിസിസ് സെന്ററുമായി ബന്ധപ്പെട്ട മാലിന്യ പ്രശ്‌നത്തെ ചൊല്ലിയാണ് പ്രതിഷേധം.

Spread the love

കണ്ണൂര്‍: കുത്തുപറമ്പ് എം.എല്‍.എ, കെ.പി. മോഹനന് നേരെ പെരിങ്ങത്തൂരില്‍ നാട്ടുകാരുടെ കൈയ്യേറ്റ ശ്രമം. പ്രദേശത്തെ ഡയാലിസിസ് സെന്ററുമായി ബന്ധപ്പെട്ട മാലിന്യ പ്രശ്‌നത്തെ ചൊല്ലിയാണ് പ്രതിഷേധം.
അംഗനവാടി കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് എത്തിയ എംഎല്‍എയെ സ്ത്രീകളടക്കമുള്ള നാട്ടുകാർ പിടിച്ചു തള്ളി.

കരിയാട് പുതുശ്ശേരി പള്ളിക്ക് സമീപം പ്രവർത്തിക്കുന്ന തണല്‍ അഭയ ഡയാലിസിസ് സെന്ററിനെ ചൊല്ലി പ്രദേശത്ത് കുറച്ച്‌ നാളായി നാട്ടുകാർ പ്രക്ഷോഭത്തിലാണ്. സെന്ററിലെ മലിനജലം പ്രദേശത്തെ കുടിവെള്ളത്തെ അടക്കം ബാധിക്കുന്നുവെന്നാണ് ആരോപണം.

പരാതിയെ തുടർന്ന് പൊലൂഷൻ കണ്‍ട്രോള്‍ ബോർഡ് ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനം താല്‍ക്കാലികമായി തടഞ്ഞിട്ടുണ്ട്. മാലിന്യപ്രശ്നത്തില്‍ എംഎല്‍എ ഇടപെട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇതിനിടെയാണ് ഇന്ന് രാവിലെ കരിയാട് അംഗൻവാടി ഉദ്ഘാടനത്തിന് എംഎല്‍എ എത്തിയത്. പ്രതിഷേധത്തെ വകവെക്കാതെ മുന്നോട്ട് നീങ്ങിയ എംഎല്‍എയെ നാട്ടുകാർ പിടിച്ചു തള്ളുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീകള്‍ അടക്കമുള്ളവരുടെ പ്രതിഷേധത്തില്‍ നിന്നും പുറത്ത് കടന്ന എംഎല്‍എ അംഗൻവാടി ഉദ്ഘാടനം ചെയ്തു. ഇതിനിടെ വീണ്ടും പ്രതിഷേധക്കാരുമായി എംഎല്‍എ കയർത്തു. സംഭവം അറിഞ്ഞ് ചൊക്ലി പൊലീസ് സ്ഥലത്തെത്തി. സംഭവത്തില്‍ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് പാനൂർ സിഐ പറഞ്ഞു.