കോട്ടയം കല്ലറയിൽ കോഴികളെ കൊന്നു തിന്ന് കുറുക്കൻമാർ വിലസുന്നു: കല്ലറ കുരിശുപള്ളി ഭാഗത്തെ കുറ്റിക്കാടാണ് കുറുക്കൻമാരുടെ താവളം: കോഴിയും നാൽക്കാലികളെയും വളർത്തി ജീവിക്കുന്നവർ ആശങ്കയിൽ: കോട്ടയം ഡി എഫ് ഒയ്ക്ക് പരാതി നൽകി.

Spread the love

കടുത്തുരുത്തി: കല്ലറ പഞ്ചായത്തിലെ കുരിശുപള്ളി ഭാഗത്ത് വടുകുന്നപ്പുഴ പാടശേഖരത്തോടു ചേര്‍ന്നുകിടക്കുന്ന പ്രദേശത്ത് കുറുക്കന്മാരുടെ ശല്യം രൂക്ഷമായി.
പട്ടിക്കാലയില്‍ തോമസുകുട്ടിയുടെ മൂന്ന് ആട്ടിന്‍കുട്ടികളും എട്ട് നാടന്‍കോഴികളും കുറുക്കന്മാരുടെ ആക്രമണത്തില്‍ ചത്തു.

video
play-sharp-fill

വടുകുന്നപ്പുഴ ജോസിന് നഷ്ടമായത് കരിങ്കോഴികളുള്‍പ്പെടെ നിരവധി കോഴികളെയാണ്. പ്രവാസികളുടെ ഉടമസ്ഥതയിലുള്ള രണ്ടരയേക്കറോളം വരുന്ന കരഭൂമിയിലെ കുറ്റിക്കാടുകള്‍ക്കുള്ളിലാണ് കുറുക്കന്മാരുടെ ആവാസമെന്നു പറയുന്നു.

ചുറ്റിലും നാല്‍ക്കാലികളെ വളര്‍ത്തുന്നവര്‍ ഉള്‍പ്പെടെ ഭയത്തോടെയാണ് ഈ പ്രദേശത്ത് കഴിയുന്നതെന്നു പ്രദേശവാസികൾ പറഞ്ഞു. . കോട്ടയം ഡിഎഫ്‌ഒയെ വിവരമറിയിച്ചിട്ടുണ്ടെന്നും ഇവയെ പിടികൂടാനുള്ള നടപടികള്‍ ആരംഭിക്കണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group