കോട്ടയം നാട്ടകത്ത്‌ പണി പൂര്‍ത്തിയായ ലീഗല്‍ മെട്രോളജി ഭവന്റെയും ലബോറട്ടറി കോംപ്ലക്‌സിന്റെയും ഉദ്‌ഘാടനം നാളെ വൈകുന്നേരം നാലിന്‌ മന്ത്രി ജി.ആര്‍. അനില്‍ നിര്‍വ്വഹിക്കും: മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിക്കും.

Spread the love

കോട്ടയം: നാട്ടകത്ത്‌ പണി പൂര്‍ത്തിയായ ലീഗല്‍ മെട്രോളജി ഭവന്റെയും ലബോറട്ടറി കോംപ്ലക്‌സിന്റെയും ഉദ്‌ഘാടനം ഒകേ്‌ടാബര്‍ മൂന്നിന്‌ വൈകീട്ട്‌ നാലിന്‌ മന്ത്രി ജി.ആര്‍.
അനില്‍ നിര്‍വ്വഹിക്കും. മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിക്കും.

എം.സി. റോഡിനോടു ചേര്‍ന്ന്‌ പണികഴിപ്പിച്ചിട്ടുള്ള നാലു നിലക്കെട്ടിടമാണ്‌ ഉദ്‌ഘാടനം ചെയ്യുന്നത്‌. ലീഗല്‍ മെട്രോളജി വകുപ്പ്‌ ജില്ലാ ആസ്‌ഥാന ഓഫീസും, അനുബന്ധ ഓഫീസുകളും ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബോറട്ടറി കോംപ്ലക്‌സും മുറിയില്‍ ഉണ്ടാകും.

എം.പിമാരായ കെ. ഫ്രാന്‍സിസ്‌ ജോര്‍ജ്‌, ജോസ്‌ കെ. മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എ., ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹേമലത പ്രേംസാഗര്‍, കോട്ടയം നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്‌റ്റ്യന്‍, നഗരസഭാംഗങ്ങളായ സുനു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാറാ ജോണ്‍, എബി കുന്നേപറമ്പില്‍, ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ കിഷോര്‍ കുമാര്‍, സംസ്‌ഥാന നിര്‍മിതി കേന്ദ്രം റീജണല്‍ എന്‍ജിനീയര്‍ പി.കെ. രാജേഷ്‌ കുമാര്‍, ലീഗല്‍ മെട്രോളജി അഡീഷണല്‍ കണ്‍ട്രോളര്‍ ആര്‍. റീന ഗോപാല്‍,

രാഷ്ര്‌ടീയപാര്‍ട്ടി പ്രതിനിധികളായ ടി.ആര്‍. രഘുനാഥന്‍, വി.കെ. സന്തോഷ്‌കുമാര്‍, നാട്ടകം സുരേഷ്‌, ജി. ലിജിന്‍ലാല്‍, പ്രഫ. ലോപ്പസ്‌ മാത്യു, ജെയ്‌സണ്‍ ജോസഫ്‌, എം.ടി. കുര്യന്‍, ഔസേപ്പച്ചന്‍ തകിടിയേല്‍ എന്നിവര്‍ പങ്കെടുക്കും.