ജലവിഭവ വകുപ്പിന്‍റെ പൈപ്പ് ലൈൻ പണി തുടങ്ങിയിട്ട് ഒന്നരവർഷം: മേലുകാവിൽ ഇട റോഡുകൾ തകർന്നു തരിപ്പണമായി.

Spread the love

ഇടമറുക്: മേലുകാവ്, കടനാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഇടമറുക്-പൈകടപീടിക-പയസ്മൗണ്ട്-കുറുമണ്ണ് റോഡ് അടിയന്തരമായി റീടാർ ചെയ്യണമെന്ന ആവശ്യം ശക്തമായി.

നാലര കിലോമീറ്റർ നീളമുള്ള റോഡ് ജലവിഭവവകുപ്പിന്‍റെ പൈപ്പ്‌ലൈൻ പണികള്‍ തുടങ്ങിയിട്ട് ഒരു വർഷമായെങ്കിലും നാളിതുവരെ പൂർത്തീകരിച്ചില്ല. കാല്‍നടക്കാർക്കും വാഹനങ്ങള്‍ക്കും യാത്രാദുരിതമാണ്.

‌പൈപ്പ്‌ലൈൻ പണികള്‍ എത്രയും വേഗം പൂർത്തിയാക്കി റോഡ് റീടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group