
കോട്ടയം:നാട്ടകത്ത് പണി പൂര്‍ത്തിയായ ലീഗല്‍ മെട്രോളജി ഭവന്റെയും ലബോറട്ടറി കോംപ്ലക്സിന്റെയും ഉദ്ഘാടനം നാളെ വൈകുന്നേരം നാലിന് മന്ത്രി ജി.ആര്.അനില്‍ നിര്‍വഹിക്കും. മന്ത്രി വി.എന്‍. വാസവന് അധ്യക്ഷത വഹിക്കും.
എംസി റോഡിനോടു ചേര്‍ന്ന് പണികഴിപ്പിച്ചിട്ടുള്ള നാലുനിലക്കെട്ടിടമാണ് ഉദ്ഘാടനം ചെയ്യുന്നത്. ലീഗല്‍ മെട്രോളജി വകുപ്പ് ജില്ലാ ആസ്ഥാന ഓഫീസും അനുബന്ധ ഓഫീസുകളും ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബോറട്ടറി കോംപ്ലക്സും മുറിയില്‍ ഉണ്ടാകും.
എംപിമാരായ ഫ്രാന്‍സിസ് ജോര്‍ജ്, ജോസ് കെ. മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍, നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍, നഗരസഭാംഗങ്ങളായ സുനു സാറാ ജോണ്‍, എബി കുന്നേപ്പറമ്ബില് എന്നിവര്‍ പങ്കെടുക്കും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group