വളർച്ചയെത്താത്ത ചെറുമീനുകളെ പിടിച്ച്‌ വില്‍പന നടത്തുന്നത് വ്യാപകം; പരിശോധനയില്‍ കണ്ടെത്തിയത് ആയിരത്തിലധികം കിലോഗ്രാം ചെറുമത്തി; ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ

Spread the love

കണ്ണൂർ: ജില്ലയില്‍ വളർച്ചയെത്താത്ത ചെറുമീനുകളെ പിടിച്ച്‌ വില്‍പന നടത്തുന്നത് വ്യാപകമാവുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ ആയിക്കര, തലശേരി കടപ്പുറത്തു നിന്നും ആയിരത്തിലധികം കിലോഗ്രാം ചെറുമത്തിയാണ് പിടികൂടിയത്.
ഫിഷറീസ് വകുപ്പ് പൊലീസ് മറൈൻ എൻഫോഴ്സ്മെന്റ് സഹായത്തോടെയാണ് പരിശോധന നടത്തിയത്.

കടലില്‍ നിന്ന് പത്ത് സെന്റീമീറ്ററില്‍ കുറവ് വളർച്ചയുള്ള മത്സ്യങ്ങള്‍ പിടിക്കരുതെന്നാണ് നിയമം. ഇത് വില്‍ക്കുന്നതും ശിക്ഷാർഹമാണ്. ഈ വിഭാഗത്തില്‍ പെട്ട 1000 കിലോ മത്സ്യമാണ് ഇന്നലെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഒരാഴ്ചയായി ഇത്തരത്തിലുള്ള മീനുകളെ പിടികൂടുന്ന വള്ളങ്ങള്‍ അധികൃതർ പിടിച്ചെടുക്കുന്നുണ്ട്. പിടിച്ചെടുത്ത മത്സ്യങ്ങളെ അധികൃതർ കടലില്‍ ഒഴുക്കി വിടുകയും പിഴ ഈടാക്കുകയുമാണ്. ഇന്നലെ മാത്രം 30 വള്ളങ്ങളാണ് പിടിച്ചെടുത്തത്. പരിശോധനയും നിയമനടപടികളും ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് ഫിഷറീസ് വകുപ്പും.