
കല്‍പ്പറ്റ: പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടന്ന പരിശോധനയില്‍ നാടൻ ചാരായവും വാറ്റുപകരണങ്ങളുമായി ഒരാള്‍ പിടിയിലായി.
വയനാട് കല്‍പ്പറ്റയിലായിരുന്നു സംഭവം. പനമരം ചെറുകാട്ടൂര്‍ കൈതക്കല്‍ പാറക്കുനി വീട്ടില്‍ ഗോവിന്ദന്‍ (48) ആണ് പിടിയിലായത്.
ഗോവിന്ദന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഒന്‍പത് ലിറ്ററോളം നാടന്‍ ചാരായവും ഇത് വാറ്റാന്‍ ഉപയോഗിച്ച ഉപകരണങ്ങളും ആണ് പിടികൂടിയത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വീടിനകത്തുള്ള പണികഴിയാത്ത അറ്റാച്ച്‌ഡ് ബാത്‌റൂമില്‍ ഒളിപ്പിച്ച നിലയിലാണ് നാടൻ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തത്. രണ്ട് കന്നാസുകളിലായാണ് ചാരായം ഉണ്ടായിരുന്നത്. മുറിയിലെ ബര്‍ത്തില്‍ നിന്ന് ചാരായം വാറ്റുന്നതിനുള്ള മണ്‍കലവും മണ്‍ തളികയും താഴെയായി അലുമിനിയം ചെരിവവും, ബക്കറ്റും, വാഷും പിടികൂടി.
പനമരം ഇന്‍സ്പെക്ടര്‍ എസ്‌എച്ച്‌ഒ പി.ജി രാംജിത്തിന്റെ നിര്‍ദേശപ്രകാരം സബ് ഇന്‍സ്പെക്ടര്‍ യു. മുഹമ്മദ് സുഹൈലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.