
തിരുവനന്തപുരം: ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ട് 100 രൂപ നാണയവും സ്റ്റാമ്പും പുറത്തിറക്കിയതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
ദില്ലിയിൽ നടന്ന ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷ പരിപാടിയിലാണ് സ്റ്റാമ്പും നാണയവും പുറത്തിറക്കിയത്. ആർഎസ്എസിന്റെ സംഭാവനകളെ അഭിനന്ദിച്ച് കേന്ദ്രസർക്കാർ പുറത്തിറക്കുന്ന സ്റ്റാംപും പ്രത്യേക നാണയവും നരേന്ദ്രമോദിയാണ് ചടങ്ങിൽ അവതരിപ്പിച്ചത്.