ഓസ്‌ട്രേലിയയ്‌ക്കെതിരെ വെടിക്കെട്ട് സെഞ്ച്വറി; ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 413 റൺസ് എടുത്തു

Spread the love

കാണ്‍പൂര്‍: ഓസ്ട്രേലിയ എ ടീമിനെതിരായ ഒന്നാം ഏകദിന മത്സരത്തിൽ സെഞ്ച്വറി നേടി ഇന്ത്യൻ എ ടീം നായകൻ ശ്രേയസ് അയ്യർ.

ശ്രേയസ് അയ്യര്‍ (110), പ്രിയാന്‍ഷ് ആര്യ (101) എന്നിവരുടെ സെഞ്ചുറികളുടെ കരുത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 413 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് വേണ്ടി പ്രഭ്‌സിമ്രാന്‍ സിംഗ് (56), റിയാന്‍ പരാഗ് (67), ആയുഷ് ബദോനി (50) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. ഓസ്‌ട്രേലിയക്ക് വേണ്ടി വില്‍ സതര്‍ലാന്‍ഡ് രണ്ട് വിക്കറ്റ് നേടി. മൂന്ന് മത്സരങ്ങളില്‍ ആദ്യത്തേതാണ് ഇന്ന് നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ നടക്കേണ്ടിയിരുന്ന മത്സരം മഴയെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.ഗംഭീര തുടക്കമായിരുന്നു ഇന്ത്യക്ക്. ഒന്നാം വിക്കറ്റില്‍ 135 റണ്‍സാണ് പ്രിയാന്‍ഷ് – പ്രഭ്‌സിമ്രാന്‍ സിംഗ് സഖ്യം കൂട്ടിചേര്‍ത്തത്. ഇരുവരും വേഗത്തില്‍ റണ്‍സ് കണ്ടെത്തി. 21-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. പ്രഭ്‌സിമ്രാനെ ടോം സ്ട്രാക്കെര്‍ പുറത്താക്കി.

തുടര്‍ന്നെത്തിയ ശ്രേയസ്, പ്രിയാന്‍ഷിനൊപ്പം 40 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ 25-ാം ഓവറില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ പ്രിയാന്‍ഷ് മടങ്ങി. 84 പന്തുകള്‍ നേരിട്ട താരം അഞ്ച് സിക്‌സും 11 ഫോറും നേടി. നാലാമനായി ക്രീസിലെത്തിയ റിയാന്‍ പരാഗും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു.

വെറും 42 പന്തുകള്‍ നേരിട്ട താരം 67 റണ്‍സ് നേടി. ശ്രേയസിനൊപ്പം 132 റണ്‍സ് ചേര്‍ക്കാന്‍ പരാഗിന് സാധിച്ചിരുന്നു. അഞ്ച് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു പരാഗിന്റെ ഇന്നിംഗ്‌സ്.

പരാഗ് പോയതിന് പിന്നാലെ ബദോനിക്കൊപ്പം 73 റണ്‍സ് ശ്രേയസ് കൂട്ടിചേര്‍ത്തു. 47-ാം ഓവറിലാണ് താരം മടങ്ങുന്നത്. നാല് സിക്‌സും 12 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ശ്രേയസിന്റെ ഇന്നിംഗ്‌സ്. അവസാന ഓവറില്‍ ബദോനിയും മടങ്ങി.

27 പന്തുകല്‍ നേരിട്ട താരം മൂന്ന് സിക്‌സും നാല് ഫോറും നേടിയിരുന്നു. തുടര്‍ന്ന് ക്രീസിലെത്തിയ സൂര്യന്‍ഷ് ഷെഡ്‌ഗെ (0) ആദ്യ പന്തില്‍ തന്നെ പുറത്തായി. നിശാന്ത് സിന്ധു (11), രവി ബിഷ്‌ണോയ് (1) പുറത്താവാതെ നിന്നു.