പത്തനംതിട്ട ആനിക്കാട് വനിത പഞ്ചായത്ത്‌ പ്രസിഡന്‍റിന് നേരെ നഗ്നതാ പ്രദര്‍ശനം; മുണ്ടും അടിവസ്ത്രവും ഊരി നടന്ന യുവാവ് പിടിയില്‍

Spread the love

പത്തനംതിട്ട: വനിത പഞ്ചായത്ത്‌ പ്രസിഡന്‍റിന് നേരെ യുവാവ് നഗ്നതാ പ്രദർശനം.

പത്തനംതിട്ട ആനിക്കാട് ഗ്രാമ പഞ്ചായത്തിലെ വനിത പ്രസിഡന്‍റിന് നേരെ നഗ്നതാ പ്രദർശനം നടത്തിയത്.

അയിരൂർതറ സ്വദേശി അജിത് ഫ്രാൻസിസ് ആണ് മദ്യ ലഹരിയില്‍ നഗ്നത പ്രദർശിപ്പിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചായത്ത്‌ പ്രസിഡന്‍റ് സൂസൻ ഡാനിയേലിനെയും വനിതാ ജീവനക്കാരെയും അസഭ്യം പറഞ്ഞ ശേഷമാണ് യുവാവ് നഗ്നത പ്രദർശനം നടത്തിയത്. നടുറോഡില്‍ യുവാവ് നഗ്നതാ പ്രദർശനം നടത്തുന്നതിന്‍റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.

അജിത് ഫ്രാൻസിസിനെ പൊലീസെത്തി കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു.