
ബംഗളൂരു: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ഹൃദയമിടിപ്പിൽ നേരിയ വ്യത്യാസം കണ്ടതിനെ തുടർന്ന് പേസ്‍മേക്കർ ഘടിപ്പിച്ചു. പനിയും ശ്വാസതടസ്സവും കാരണം ഖാർഗെയെ ബംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
രണ്ടുദിവസത്തിനകം ഡിസ്‍ചാർജ് ചെയ്യാനാകുമെന്നും ഡോക്ടർമാർ അറിയിച്ചു. ബംഗളൂരുവിലെ എംഎസ് രാമയ്യ ആശുപത്രിയിലാണ് ഖർഗെയുള്ളത്.
ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് കോൺഗ്രസ് നേതാക്കളും അറിയിച്ചു. സെപ്റ്റംബർ 24-ന് പട്‌നയിൽ നടന്ന കോൺഗ്രസ് പ്രവർത്തക സമിതിയുടെ വിപുലമായ യോഗത്തിൽ ഖാർഗെ പങ്കെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒക്ടോബർ 7-ന് നാഗാലാൻഡിലെ കൊഹിമയിൽ നടക്കുന്ന പൊതു റാലിയിൽ അദ്ദേഹം പങ്കെടുക്കാനിരിക്കെയാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായത്.