ആര്‍ എസ് എസിന്റെ നൂറാം വാര്‍ഷികം: നൂറ് രൂപ നാണയവും സ്റ്റാമ്പും പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്രമോദി

Spread the love

ഡല്‍ഹി: ആ‍ർഎസ്‌എസിന്റെ നൂറാം വാർഷികം പ്രമാണിച്ച്‌ സ്റ്റാമ്പും പ്രത്യേക നാണയവും പ്രകാശനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.

ഡല്‍ഹിയിലെ അംബേദ്കർ ഇന്‍റർനാഷണല്‍ സെന്ററില്‍ നടക്കുന്ന ആർഎസ്‌എസിന്റെ നൂറാം വാർഷികാഘോഷ പരിപാടിയില്‍ വച്ചായിരുന്നു പ്രകാശനം. ആർഎസ്‌എസ്‌ സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ, ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത എന്നിവർ പങ്കെടുത്തു.

“ഭാരതമാതാവിൻ്റെ ചിത്രം ഒരു നാണയത്തില്‍ ആലേഖനം ചെയ്യുന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ്,” പ്രധാനമന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“രാഷ്ട്രായ് സ്വാഹാ, ഇദം രാഷ്ട്രായ, ഇദം ന മമ” (എല്ലാം രാഷ്ട്രത്തിനായി സമർപ്പിക്കുന്നു, എല്ലാം രാഷ്ട്രത്തിന്റേതാണ്, എന്റേതായി ഒന്നുമില്ല) എന്ന ആർഎസ്‌എസിൻ്റെ ആപ്തവാക്യവും നാണയത്തില്‍ ആലേഖനം ചെയ്തിട്ടുണ്ട്.