
ചെന്നൈ: കരൂർ ദുരന്തത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ടി.വി.കെ അദ്ധ്യക്ഷനും നടനുമായ വിജയിനെ ബന്ധപ്പെടാൻ ശ്രമിച്ചെന്ന് റിപ്പോർട്ട്.
ദുരന്തത്തിന് പിറ്റേന്ന് അമിത് ഷായുടെ ഓഫീസാണ് വിജയുമായി ഫോണില്‍ സംസാരിക്കാൻ ശ്രമിച്ചത്. എന്നാല്‍ സംസാരിക്കാൻ താത്പര്യമില്ലെന്ന് വിജയ് അറിയിച്ചെന്ന വിവരമാണ് പുറത്തുവന്നത്.
വിജയുടെ പിതാവ് ചന്ദ്രശേഖർ വഴിയും സിനിമാ മേഖലയിലെ ചിലരും മുഖേനെയാണ് ബന്ധപ്പെട്ടത്. ഇതിനായി ടി.വി.കെയുടെ മുതിർന്ന നേതാക്കള്‍ വഴിയായിരുന്നു ശ്രമം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം വിജയ്‌യുടെ സംസ്ഥാന പര്യടനം താത്കാലികമായി മാറ്റിവച്ചെന്ന് റിപ്പോർട്ടുണ്ട്. അടുത്ത രണ്ടാഴ്ചത്തെ പൊതുയോഗങ്ങള്‍ മാറ്റിയെന്ന് ടി.വി.കെ സെക്രട്ടേറിയറ്റ് അറിയിച്ചു . അടുത്ത പൊതുയോഗങ്ങളെ കുറിച്ചുള്ള അറിയിപ്പ് പിന്നീട് നല്‍കും.