ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്ക്

Spread the love

ആലുവ: പുളിഞ്ചോട് കവലയ്ക്ക് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് 26കാരി മരിച്ചു.

ചാലക്കുടി പോട്ട ഞാറക്കല്‍ വീട്ടില്‍ സുദേവന്റെ മകള്‍ അനഘയാണ് (26) മരിച്ചത്.

അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. ബുധനാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനഘയും സുഹൃത്തുമായ ചാലക്കുടി പോട്ട വടുതല വീട്ടില്‍ ജിഷ്ണുവും (30) സഞ്ചരിച്ച ബൈക്കാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഇരുവരും ലുലു മാള്‍ സന്ദർശിക്കാൻ വേണ്ടി ചാലക്കുടിയിലെ വീട്ടില്‍ നിന്ന് പുറപ്പെട്ടതായിരുന്നു.

അപകടത്തില്‍ പരിക്കേറ്റ ജിഷ്ണുവിനെ ആലുവ നജാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരിങ്ങാലക്കുടയില്‍ ബൈക്ക് ആക്സസറീസ് ഷോപ്പ് നടത്തുന്നയാളാണ് ജിഷ്ണു. മരിച്ച അനഘ ഇൻഫോപാർക്ക് സൈബർ സെക്യൂരിറ്റി വിഭാഗത്തിലെ ജീവനക്കാരിയായിരുന്നു.

മാതാവ് ഹബിത, സഹോദരൻ അനന്തു എന്നിവരുണ്ട്. ആലുവ പോലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.