
തിരുവനന്തപുരം: വീടിന് സമീപം പതിയിരുന്ന് വീട്ടമ്മയെ ആക്രമിക്കാൻ ശ്രമിച്ച യുവാവ് പോലീസിന്റെ പിടിയില്‍.
കള്ളിമൂട് തെക്കേക്കര തോട്ടരികത്ത് വീട്ടില്‍ അനു (31) ആണ് വെള്ളറട പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.
വീട്ടമ്മയുടെ വീടിന് സമീപത്ത് പതിയിരുന്ന് പ്രതി അവരെ ദേഹോപദ്രവം ചെയ്യുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍, യുവതി കുതറിയോടി രക്ഷപ്പെടുകയായിരുന്നു. ഉടൻ തന്നെ യുവതി പോലീസില്‍ വിവരം അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പോലീസ് വീട്ടമ്മയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നാലെ തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ വെള്ളറട പോലീസ് സംഘമാണ് പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.