ഉത്സവ സീസണിന് വേണ്ടി ചര്‍മത്തെ ഒരുക്കിയെടുക്കണ്ടേ; മുഖത്തിന്റെ തിളക്കം വീണ്ടെടുക്കാന്‍ 10 മിനിറ്റ് മതി; ഇതൊന്നു ട്രൈ ചെയ്ത് നോക്കൂ…

Spread the love

കോട്ടയം: നവരാത്രി, ദീപാവലി ആഘോഷങ്ങള്‍ നിറങ്ങളുടെ കൂടി ഉത്സവമാണ്. സ്ത്രീകളും പുരുഷന്മാരും ഏറ്റവും കൂടുതല്‍ ഒരുങ്ങാന്‍ ആഗ്രഹിക്കുന്ന ഉത്സവ സീസണ്‍ കൂടിയാണിത്.

തിളക്കമുള്ള ആഭരണങ്ങളും വസ്ത്രങ്ങളുമാണ് ഈ ഉത്സവ സീസണില്‍ പലരും ധരിക്കാന്‍ തിരഞ്ഞെടുക്കുന്നത്. കടും നിറങ്ങളുള്ള വസ്ത്രങ്ങള്‍ ധരിക്കുമ്ബോള്‍ അതിനനുസരിച്ച്‌ ചര്‍മ്മത്തെയും ഒരുക്കി എടുക്കേണ്ടതുണ്ട്.

എന്നാല്‍ ജോലി സമ്മര്‍ദവും അന്തരീക്ഷത്തിലെ ചൂടും പൊടിയും ഒക്കെ മുഖത്തിന്റെ സ്വാഭാവിക ഭംഗി നശിപ്പിക്കാറുണ്ട്. എന്നാല്‍ ഈ ആഘോഷങ്ങള്‍ക്കായി 10 മിനിറ്റ് കൊണ്ട് ചര്‍മ്മത്തെ ഒരുക്കി എടുക്കാന്‍ കഴിയും. ഐസ് ക്യൂബുകള്‍ അതിന് ഏറ്റവും നല്ല മാര്‍ഗമാണ്. ഐസ് ക്യൂബുകള്‍ മുതല്‍ ഷീറ്റ് മാസ്‌ക്കുകള്‍ വരെ ഉപയോഗിച്ച്‌ വേഗത്തില്‍ ചര്‍മ്മത്തിന്റെ സ്വാഭാവിക തിളക്കം വീണ്ടെടുക്കാന്‍ കഴിയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി വൈകി ഉറങ്ങുന്നത് മൂലമുള്ള വീര്‍ത്ത കണ്ണുകളുടെയും കരുവാളിച്ച മുഖത്തിന്റെയും ഒക്കെ സ്വാഭാവിക ഭംഗി വീണ്ടെടുക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാന്‍ കഴിയുന്ന ചില എളുപ്പ മാര്‍ഗങ്ങളുണ്ട്. ചര്‍മ്മത്തിന് ഉണര്‍വ് നല്‍കാനും മൃതകോശങ്ങളെ നീക്കം ചെയ്ത് മുഖത്തിന് നല്ല തിളക്കം ലഭിക്കാനും ഐസ് ക്യൂബുകള്‍ കൊണ്ട് ഉരയ്ക്കുന്നത് നല്ലതാണ്. ഇതിനൊപ്പം ധാരാളം വെള്ളം കുടിക്കുകയും വേണം.

ഐസ് ക്യൂബുകള്‍ മുഖത്ത് തിരുമ്മുന്നത് രക്തചക്രമണം മെച്ചപ്പെടുത്താനും ഉറക്കക്ഷീണം അകറ്റാനും നല്ലതാണ്.

10 മിനിറ്റിനുള്ളില്‍ ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല മാര്‍ഗമാണ് ഷീറ്റ് മാസ്‌ക്. നനവുള്ള ഷീറ്റ് മാസ്‌ക്കുകള്‍ മുഖത്തിന്റെ ജലാംശം വീണ്ടെടുക്കുകയും ചര്‍മത്തിന്റെ വരള്‍ച്ച അകറ്റുകയും ചെയ്യും. ക്ഷീണിച്ച ചര്‍മ്മത്തെ പുനരുജീവിപ്പിക്കാന്‍ കറ്റാര്‍വാഴ അടങ്ങുന്ന ഷീറ്റ് മാസ്‌ക് ഉപയോഗിക്കാം.

ക്ഷീണം മൂലമുള്ള കണ്ണിന്റെ വീര്‍പ്പ് അകറ്റാന്‍ ഫ്രിഡ്ജില്‍ ഒരു സ്പൂണ്‍ വെച്ച്‌ തണുപ്പിക്കുക. കുറച്ചുനേരത്തിനു ശേഷം എടുത്ത് കണ്ണിന് താഴെയും താടിയെല്ലിന്റെ അരികിലും ഒക്കെ മൃദുവായി ഉരുട്ടുക. ഇത് കണ്ണിന് താഴെയുള്ള ക്ഷീണം അകറ്റാന്‍ ഏറെ നല്ലതാണ്. തുടര്‍ന്ന് ഒരു ലൈറ്റ് വെയിറ്റ് മോയ്‌സ്ചറൈസര്‍ ഉപയോഗിച്ച്‌ ചര്‍മ്മത്തിന്റെ ജലാംശം നിലനിര്‍ത്തുക. അതിനു ശേഷം നല്ലൊരു ബ്രൈറ്റ്‌നിങ് സിറം പുരട്ടുക. മോയിച്ചറൈസര്‍ പുരട്ടുന്നത് ചര്‍മ്മത്തിന്റെ വരള്‍ച്ച അകറ്റാനും തിളക്കം നിലനിര്‍ത്താനും നല്ലതാണ്.