റാപ്പര്‍ വേടനതിരായ ബലാത്സംഗ കേസ്; തൃക്കാക്കര പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

Spread the love

കൊച്ചി: ബലാത്സംഗ കേസില്‍ റാപ്പർ വേടനതിരെ കുറ്റപത്രം സമർപ്പിച്ചു.

വിവാഹ വാഗ്ദാനം നല്‍കി അഞ്ചുതവണ പീഡിപ്പിച്ചുവെന്ന യുവ ഡോക്ടറുടെ പരാതിയിലാണ് കേസ്.
തൃക്കാക്കര പോലീസ് ആണ് കുറ്റപത്രം സമർപ്പിച്ചത്.

യുവതിയുടെ പരാതി ശരിവെക്കുന്നതാണ് കുറ്റപത്രത്തിലെ കണ്ടെത്തലുകള്‍. ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനാല്‍ അറസ്റ്റിനെ തുടർന്ന് വേടനെ ജാമ്യത്തില്‍ വിട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ഈ മാസം പത്തിന് വേടന്റെ ചോദ്യം ചെയ്യല്‍ പൂർത്തിയായിരുന്നു.
ഉഭയ സമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിക്കും തനിക്കും ഇടയില്‍ ഉണ്ടായിരുന്നതെന്നാണ് പൊലീസിന് അന്നത്തെ ചോദ്യം ചെയ്യലില്‍ വേടൻ നല്‍കിയ മൊഴി.

മറ്റൊരു യുവതിയുടെ പരാതിയില്‍ കൊച്ചി സെൻട്രല്‍ പൊലീസും വേടനെതിരെ കേസെടുത്തിരുന്നെങ്കിലും ഈ കേസിലും സെഷൻസ് കോടതി വേടന് ജാമ്യം അനുവദിച്ചിരുന്നു.