കോട്ടയത്ത് കിണറിലെ പാറ പൊട്ടിക്കാന്‍ തോട്ടവെക്കുന്നതിനിടെ അപകടം; തോട്ട പൊട്ടിത്തെറിച്ചു, യുവാവിൻ്റെ കൈപ്പത്തി തകർന്നു;ഗുരുതര പരിക്കേറ്റ തൊഴിലാളിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Spread the love

കോട്ടയം: തോട്ട പൊട്ടി കൈപ്പത്തി തകർന്നു. കോട്ടയം ചിറക്കടവിലാണ് അപകടം. ചിറക്കടവ് സ്വദേശി ബൈജു (48) നാണ് പരിക്കേറ്റത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് വിവരമുണ്ട്.

ഇയാളുടെ കൈയ്യിലിരുന്നാണ് തോട്ട പൊട്ടിയത്. കിണർ പണിക്ക് ഉപയോഗിക്കുന്ന തോട്ടയാണ് പൊട്ടിയതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ബൈജുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.