കോട്ടയത്ത് പോലീസ് ക്വാർട്ടേഴ്സിൽ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനെത്തിയ ഹരിത കർമ്മ സേന അംഗത്തെ പോലീസ് ഉദ്യോഗസ്ഥൻ നായയെ വിട്ട് കടിപ്പിച്ചതായി പരാതി

Spread the love

കോട്ടയം: കലക്ട്രേറ്റ് വാർഡിൽ പോലീസ് ക്വാർട്ടേഴ്സിൽ നിന്നും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനെത്തിയ ഹരിത കർമ്മ സേന അംഗത്തെ പോലീസ് ഉദ്യോഗസ്ഥൻ നായയെ വിട്ട് കടിപ്പിച്ചതായി പരാതി

യൂസർ ഫീ ചോദിച്ചതിൻ്റെ പേരിലാണ് പോലീസ് ഉദ്യോഗസ്ഥന് നായയെ അഴിച്ചുവിട്ട് കടിപ്പിച്ചത്. ഹരിതകർമ്മ സേനാ അംഗം മായയെയാണ് നായ ആക്രമിച്ചത്. ഇവർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.