ആശുപത്രി കോമ്പൗണ്ടിൽ നിർത്തിയിട്ട ബൈക്കുമായി കടന്നു കളഞ്ഞു! പരാതി ലഭിച്ചത് മുതൽ മോഷ്ടാവിനായി സിസിടിവി ഉൾപ്പെടെയുള്ള ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം ; ഒടുവിൽ കൂത്താട്ടുകുളം എം സി റോഡിലെ ക്യാമറയിൽ പതിഞ്ഞത് മോഷണം പോയ ബൈക്കും മോഷ്ടാവും ; പിന്നാലെയെത്തിപിടികൂടി കോട്ടയം ഗാന്ധി നഗർ പോലീസ് ; പിടിയിലായത് നിരവധി മോഷണ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ വാഹന മോഷ്ടാവ്

Spread the love

കോട്ടയം : കുപ്രസിദ്ധ വാഹന മോഷ്ടാവിനെ അതിസാഹസികമായി പിടികൂടി കോട്ടയം ഗാന്ധിനഗർ പോലീസ്.

എറണാകുളം ഇരുമ്പനം കരിങ്ങാച്ചിറ മാംന്നുള്ളില്‍ വീട്ടിൽ ജോസ് എംപി എന്ന ലാലു(68)വാണ് അറസ്റ്റിലായിരിക്കുന്നത്.

ഇയാൾ കോട്ടയം ഐ സി എച്ച് ഹോസ്പിറ്റൽ കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന മോട്ടോർസൈക്കിൾ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെപ്റ്റംബർ പന്ത്രണ്ടാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം, മോഷണ ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കൂത്താട്ടുകുളം ഭാഗത്ത് നിന്നും ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ റ്റി. ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ച അന്നുമുതൽ ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിരുന്നു, തുടർന്ന് ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പോലീസിന്റെ വലയിലായത്.

കൂത്താട്ടുകുളം എം സി റോഡിൽ ചോരക്കുഴിയിൽ സ്ഥാപിച്ച ക്യാമറയിൽ ബൈക്കിന്റെ ദൃശ്യങ്ങൾ പതിഞ്ഞതോടെയാണ് മോഷ്ടാവിനെ പോലീസ് തിരിച്ചറിഞ്ഞത്, തുടർന്ന് പോലീസ് എത്തി ഇയാളെ പിന്തുടരുകയും ബൈക്ക് നിർത്താൻ ആവശ്യപ്പെടുകയുമായിരുന്നു, പിടിക്കപ്പെടുമെന്ന ഘട്ടമെത്തിയപ്പോൾ പ്രതി അമിത വേഗത്തിൽ ബൈക്കുമായി ചീറി പായുകയായിരുന്നു, എന്നാൽ കൂത്താട്ടുകുളം ദേവമാത ഹോസ്പിറ്റലിലേക്ക് കയറിയ ഇയാളെ കൂത്താട്ടുകുളം പോലീസും ഗാന്ധിനഗർ പോലീസും ചേർന്ന്  സാഹസികമായി വാഹനം വളഞ്ഞു പിടികൂടുകയായിരുന്നു.

ഇയാളുടെ  പക്കൽ നിന്ന്  മോഷണം പോയ ബൈക്കും മോഷണത്തിന് ഉപയോഗിച്ചിരുന്ന ടൂള്‍സുകളും കണ്ടെത്തി, എറണാകുളം, കോട്ടയം ജില്ലകളിലായി ഒട്ടനവധി വാഹനമോഷണ കേസുകളിലെ പ്രതിയാണ് ഇയാൾ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഗാന്ധിനഗർ എസ് എച്ച് ഒ റ്റി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ് സി പി ഒ രഞ്ജിത്ത് റ്റി ആര്‍, സി പി ഒ അനൂപ്‌ പി റ്റി എന്നിവരാണ് ഉണ്ടായിരുന്നത്.