ഡയറ്റ് എടുക്കുന്നവർ ദിവസവും ഈ ജ്യൂസ്‌ ഒരു ഗ്ലാസ്സ് കുടിച്ചു നോക്കൂ; ശരീരത്തിനും ചർമ്മത്തിനും ഗുണങ്ങൾ ഏറെ

Spread the love

ഡയറ്റ് ചെയ്യുന്നവർ ബീറ്റ്റൂട്ട്- ക്യാരറ്റ് ജ്യൂസ്‌ ദിവസവും ഒരു ഗ്ലാസ്‌  കുടിച്ചു നോക്കൂ ശരീരം പോലെത്തന്നെ ചാർമ്മത്തിനും നല്ലതാണ്. വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും മറ്റ് പോഷകങ്ങളും കൂടുതൽ അടങ്ങിയവയാണ് ബീറ്റ്റൂട്ടും – ക്യാരറ്റും.

ഈ ജ്യൂസിന്റെ ഗുണങ്ങൾ അറിയാം

വിറ്റാമിന്‍ എ, സി, ഇ, അയേണ്‍, കാത്സ്യം തുടങ്ങിയവയാല്‍ സമ്ബന്നമാണ് ബീറ്റ്റൂട്ടും ക്യാരറ്റും. അതിനാല്‍ ബീറ്റ്റൂട്ടും ക്യാരറ്റും കൊണ്ട് തയ്യാറാക്കുന്ന ജ്യൂസ് കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. ഇഞ്ചിയും മഞ്ഞളും കൂടി ഇവയില്‍ ചേര്‍ക്കുന്നതും ഗുണം ചെയ്യും. ഇവ രണ്ടിലും വിവിധ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ആന്‍റി-ഇൻഫ്ലമേറ്ററി, ആന്‍റി വൈറല്‍, ആന്‍റി സെപ്റ്റിക് ഗുണങ്ങളുമുണ്ട്. അതിനാല്‍, പ്രതിരോധശേഷി കൂട്ടാന്‍ ഈ സുഗന്ധവ്യഞ്ജനങ്ങളും കൂടി ചേര്‍ക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group