
ഇപ്പോളത്തെ വെയിലിന് നല്ല ചൂട് ആണല്ലേ? പുറത്ത് പോയിവന്നാൽ മുഖമൊക്കെ കരിഞ്ഞിട്ടിക്കും. മുഖത്തെ കരിവാളിപ്പ് മാറാനും കുരുപൊകാനുമൊക്കെ മുള്‍ട്ടാണി മിട്ടി നല്ലത് ആണ്. ഇത് വച്ച് പലരീതിയിൽ ഫേസ്പാക്കുകൾ തയ്യാറാക്കാം.
ഫേസ്പാക്കുകൾ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം
1. മുള്‍ട്ടാണി മിട്ടി- റോസ് വാട്ടര്‍

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു ചെറിയ കപ്പില്‍ മുള്‍ട്ടാണി മിട്ടിയെടുക്കുക. അതില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ റോസ്‌വാട്ടർ ഒഴിക്കുക. ഇവ നന്നായി യോജിപ്പിച്ച് ഈ മിശ്രിതം മുഖത്തിടുക. നന്നായി ഉണങ്ങിക്കഴിയുമ്ബോള്‍ മുഖം കഴുകി കളയാം. മുഖത്തെ എണ്ണമയം അകറ്റാനും മുഖക്കുരുവിനെ തടയാനും ഈ പാക്ക് സഹായിക്കും.
2. മുള്‍ട്ടാണി മിട്ടി- തൈര്
മുള്‍ട്ടാണി മിട്ടിയില്‍ അല്‍പം തൈര് ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കരുവാളിപ്പ് മാറ്റാനും നിറം വര്‍ധിപ്പിക്കാനും ഈ പാക്ക് സഹായിക്കും.
3. മുള്‍ട്ടാണി മിട്ടി- ചന്ദനപ്പൊടി- മഞ്ഞള്‍പ്പൊടി
രണ്ട് സ്പൂണ്‍ മുള്‍ട്ടാണി മിട്ടി, ഒരു സ്പൂണ്‍ ചന്ദനപ്പൊടി, ഒരു സ്പൂണ്‍ മഞ്ഞള്‍പ്പൊടി എന്നിവ യോജിപ്പിച്ച് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 10 മിനിറ്റിനു ശേഷം ചെറുചൂടുവെള്ളത്തില്‍ മുഖം കഴുകാം. മുഖത്തെ കറുത്ത പാടുകളെ മാറ്റാന്‍ ഈ പാക്ക് സഹായിക്കും.




