നൃത്തം, സംഗീതം, വാദ്യകലകൾ ഉൾപ്പെടെ 20 വിവിധ ഇനങ്ങളിൽ പരിശീലനം; കുട്ടികളുടെ ലൈബ്രറിയിൽ വിദ്യാരംഭത്തിന് പുതിയ ക്ലാസുകൾ

Spread the love

കോട്ടയം: കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവനിൽ വിദ്യാരംഭദിനമായ ഒക്ടോബർ 2ന് രാവിലെ 10 മണിക്ക് കുട്ടികൾക്കും മുതിർന്നവർക്കുമായി പുതിയ ക്ലാസുകൾ ആരംഭിക്കുന്നു. നൃത്തം, സംഗീതം, വാദ്യകലകൾ ഉൾപ്പെടെ 20 വിവിധ ഇനങ്ങളിലാണ് ക്ലാസുകൾ ആരംഭിക്കുക.

കുറഞ്ഞ ഫീസ്, പരിചയസമ്പന്നരായ അധ്യാപകരുടെ മാർഗ്ഗനിർദേശങ്ങൾ, സൗഹൃദപരമായ പഠനാന്തരീക്ഷം എന്നിവയാണ് ഈ ക്ലാസുകളുടെ പ്രത്യേകത.
രജിസ്ട്രേഷൻ തുടങ്ങി. കൂടുതൽ വിവരങ്ങൾക്ക്: 7012425859, 0481-2583004.