70 വയസ്സായ റേഷൻ വ്യാപാരികളെ ആനുകൂല്യം നൽകാതെ പിരിച്ചുവിടാനുള്ള നീക്കം; വ്യാപാരികൾ കടകളടച്ച് അനിശ്ചിതകാല സമരത്തിലേക്ക്

Spread the love

റേഷൻ വ്യാപാരികൾ അനിശ്ചിതകാല സമരത്തിലേക്ക്. റേഷൻ വ്യാപാരികളുടെ കമീഷൻ വർധന ഉൾപ്പെടെ കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും തീരുമാനം എടുക്കാത്ത സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് ഒക്ടോബർ ഏഴിന് സംസ്ഥാന, ജില്ല, താലൂക്ക് ഭാരവാഹികൾ നിയമസഭയിലേക്ക് മാർച്ച് നടത്തുമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ‌സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജോൺസൺ വിളവിനാൽ അറിയിച്ചത്.

video
play-sharp-fill

റേഷൻ വ്യാപാരികളെ സമരത്തിൽനിന്ന് പിന്മാറ്റാൻ പുതിയ ഉത്തരവുകൾ വകുപ്പ് മേധാവികൾ ഇറക്കു കയാണെന്നും ഇത് ഭക്ഷ്യ മന്ത്രിയും സംഘടന നേതാ ക്കന്മാരുമായി നടത്തിയ ചർച്ചയുടെ ലംഘനമാണെന്നും ജോൺസൺ വിളവിനാൽ പറഞ്ഞു.

70 വയസ്സായ റേഷൻ വ്യാപാരികളെ ആനുകൂല്യം നൽകാതെ പിരിച്ചുവിടാ നുള്ള നീക്കം ഉപേക്ഷിച്ചില്ലെങ്കിൽ നവംബർ ഒന്നു മുതൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹത്തോടൊപ്പം കടകൾ അടച്ചിടാൻ വ്യാപാരികൾ നിർബന്ധിതരാകുമെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group