വിജയ് മനുഷ്യത്വം ഇല്ലാത്ത നേതാവ് ; വിജയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കനിമൊഴി എംപി

Spread the love

കോയമ്പത്തൂർ : വിജയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കനിമൊഴി എംപി, വിജയ് മനുഷ്യത്വം ഇല്ലാത്ത നേതാവാണെന്നും ആദ്യം ഉത്തരവാദിത്തം ഏറ്റെടുക്കാൻ പഠിക്കണം എന്നും പറഞ്ഞു, കരൂർ ദുരന്തത്തിൽ  ഡിഎംകെയെ പഴിക്കുന്നത് എന്തിന് പഴിക്കണമെന്നും കനിമൊഴി ചോദിച്ചു.

കൂടാതെ വിജയ്ക്ക് മനസാക്ഷിയില്ല. സ്വന്തം സുരക്ഷമാത്രം നോക്കി കരൂരിൽ നിന്ന് വിജയ് ചെന്നൈയിലേക്ക് വന്നു.

വിജയ്ക്ക് അവിടെ നിൽക്കാൻ കഴിയില്ലെങ്കിൽ മറ്റ് നേതാക്കളെ ആശുപത്രിയിലേക്ക് വിടണമായിരുന്നു. ഉത്തരവാദിത്തമില്ലാത്ത പ്രവർത്തിയാണ് വിജയിൽ നിന്ന് ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജയ് കരൂരിൽ നിൽക്കണമായിരുന്നു. ഇപ്പോഴും ടിവികെ നേതാക്കൾ ആശുപത്രിയിൽ എത്തിയിട്ടില്ല എന്നും കനിമൊഴി പറഞ്ഞു.