രാഹുൽ ഗാന്ധിക്ക് നേരെ വധഭീഷണി: വധശ്രമത്തിനു കേസെടുക്കണം; പ്രതിഷേധവുമായി കോൺഗ്രസ്

Spread the love

മലപ്പുറം:  ലോകസഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നെഞ്ചിൽ വെടിവയ്ക്കുമെന്ന് ചാനൽ ചർച്ചയിൽ ഭീഷണി മുഴക്കിയ ബിജെപി വക്താവിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുവാൻ മടി കാണിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ നടപടിയിൽ മലപ്പുറത്ത്‌  പ്രതിഷേധം നടത്തി കോൺഗ്രസ്കാർ.

  മലപ്പുറം പൊന്നാനി ബ്ലോക്ക് പ്രസിഡണ്ട് മുസ്തഫ വടമുക്ക് അധ്യക്ഷ വഹിച്ച യോഗം ഡിസിസി ജനറൽ സെക്രട്ടറി ടി കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു. എ പവിത്രകുമാർ,എം അബ്ദുല്ലത്തീഫ്, എം രാമനാഥൻ, സംഗീത രാജൻ, പിടി ജലീൽ, എം അമ്മുക്കുട്ടി, സി ജാഫർ, യൂസഫ് പുളിക്കൽ, കെ ജയപ്രകാശ്, എൻ പി നബീൽ, ജാസ്മിൻ,പി നൂറുദ്ദീൻ, എൻ പി സുരേന്ദ്രൻ,ഉസ്മാൻ, സി സോമൻ, സക്കീർ കടവ്,എംകെ റഫീക്ക് ,ഊരകത്ത് രവി എന്നിവർ സംസാരിച്ചു.