ഫോൺ ചാർജ് ചെയ്യുമ്പോൾ 100% ആകുന്നത് വരെ കാത്തിരിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ശ്രെദ്ധിച്ചോളൂ… കാരണം ഇതാ..!

Spread the love

കോട്ടയം : എന്നും ഫോണ്‍ 100% ചാര്‍ജ് ചെയ്യുന്നവരാണോ നിങ്ങൾ? എന്നാല്‍, എന്നും ഫോണ്‍ 100 ശതമാനം ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കണം എന്നാണ് വിദഗ്ധര്‍ മുന്നറിപ്പ് പറയുന്നത്. ഇത് സ്മാർട്ട്ഫോൺ ബാറ്ററിയുടെ ആയുസ്സ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു പ്രധാന കാര്യമാണ്. ഫോൺ 100% വരെ ചാർജ് ചെയ്യാതിരിക്കാൻ വിദഗ്ധർ ശുപാർശ ചെയ്യുന്നതിൻ്റെ കാരണങ്ങൾ താഴെക്കൊടുക്കുന്നു. സ്ഥിരമായി ഈ ഉയർന്ന വോൾട്ടേജിൽ ചാർജ് നിലനിർത്തുന്നത് ബാറ്ററിയുടെ രാസഘടനയെ വേഗത്തിൽ നശിപ്പിക്കുകയും, ഇത് ബാറ്ററിയുടെ ആകെ ആയുസ്സ് കുറയ്ക്കുകയും ചെയ്യുന്നു.

100 ശതമാനം ചാര്‍ജ് ചെയ്യുന്നത് എങ്ങനെയാണ് പ്രശ്‌നമാകുക… നോക്കാം, ബാറ്ററി ചാര്‍ജ് ആയിക്കഴിഞ്ഞാലും സ്വിച്ച് ഓഫ് ചെയ്തില്ലെങ്കില്‍ ബാറ്ററി ചൂടാവുകയും അതിനകത്ത് സമ്മര്‍ദം രൂപപ്പെടുകയും ചെയ്യും. ഇത് പതിയെ ബാറ്ററിയുടെ ശേഷിയെ ബാധിക്കും. അതിനാലാണ് മിക്ക കമ്പനികളും ഫോണ്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്താല്‍ മതിയെന്ന് പറയുന്നത്. ബാറ്ററിയുടെ ആരോഗ്യത്തിന് എല്ലായ്‌പ്പോഴും 20 ശതമാനത്തിനും 80 ശതമാനത്തിനും ഉള്ളില്‍ ബാറ്ററിയില്‍ ചാര്‍ജ് ഉണ്ടായിരിക്കണം. ഇത് ബാറ്ററിയിലെ സമ്മര്‍ദം കുറയ്ക്കും. ബാറ്ററി ലൈഫ് വര്‍ധിപ്പിക്കുകയും ചെയ്യും.

 

ഉയർന്ന ചാർജ് നിലയിലേക്ക് എത്താൻ ശ്രമിക്കുമ്പോഴാണ് ബാറ്ററി കൂടുതൽ ചൂടാകുന്നത്. 80% ൽ നിർത്തുന്നത് ഈ ചൂട് കുറയ്ക്കാൻ സഹായിക്കുന്നു. ആപ്പിള്‍, സാംസങ് ബ്രാന്‍ഡുകള്‍ ബാറ്ററി ഹെല്‍ത്ത് നിലനിര്‍ത്തുന്നതിനായി ചില ഫീച്ചറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. അതുപ്രകാരം ഫോണ്‍ 80-90 ശതമാനം വരെ മാത്രം ചാര്‍ജ് ചെയ്യാനാവുന്ന രീതിയില്‍ സെറ്റിങ്ങ്‌സില്‍ മാറ്റം വരുത്താം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group