
ഗോഹട്ടി : വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് തുടക്കം. ആതിഥേയരായ ഇന്ത്യയും ശ്രീലങ്കയും പകൽ മൂന്നിന് ഗുവാഹത്തിയിലെ ബർസപര സ്‌റ്റേഡിയത്തിൽ ഏറ്റുമുട്ടും. പതിമൂന്നാം ലോകകപ്പിൽ എട്ട് ടീമുകളാണ്. ആകെ 31 മത്സരങ്ങൾ. നവംബർ രണ്ടിന് ഫൈനൽ. നവി മുംബെൈയായിരിക്കും വേദി. പാകിസ്ഥാൻ ഫൈനലിൽ കടക്കുകയാണെങ്കിൽ കൊളംബോയിൽ നടക്കും.
നായിക ഹര്‍മന്‍പ്രീതിനെക്കൂടാതെ മികച്ച ഫോമിലുള്ള ഉപനായിക സ്മൃതി മാന്ഥന, പരിചയസമ്പന്നരായ ജെമീമ റോഡ്രിഗസ്, രാധാ യാദവ്, ഹര്‍ലീന്‍ ദിയോള്‍, റിച്ച ഘോഷ്, ദീപ്തി ശര്‍മ്മ, അരുന്ധതി റെഡ്ഡി തുടങ്ങിയവരാണ് ഇന്ത്യയുടെ കരുത്ത്.
ഷെഫാലി വര്‍മ്മയെ ഒഴിവാക്കി ലോകകപ്പിന് ഇറങ്ങുന്ന ഇന്ത്യന്‍ സംഘത്തിലേക്ക് പേസ് ബൗളര്‍ രേണുക സിംഗ് താക്കൂര്‍ ആറുമാസത്തെ പരിക്കിന്റെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയിട്ടുണ്ട്.ഈ മാസമാദ്യം ഓസ്‌ട്രേലിയയുമായി മൂന്ന് ഏകദിനങ്ങളുടെ പരമ്പര ഇന്ത്യ കളിച്ചിരുന്നു.ഇതില്‍ ഒരു കളിയില്‍ മാത്രമേ ഇന്ത്യയ്ക്ക് ജയിക്കാനായിരുന്നുള്ളൂ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന് ഇംഗ്‌ളണ്ടിന് എതിരായ സന്നാഹത്തിലും ഇന്ത്യ തോറ്റിരുന്നു. അവസാനമായി കളിച്ച ന്യൂസിലാന്‍ഡിനെതിരായ സന്നാഹത്തില്‍ ജയിച്ചത് ആശ്വാസമാണ്. ഈ വര്‍ഷം വിവിധ ഫോര്‍മാറ്റുകളിലായി നാലുസെഞ്ച്വറികള്‍ നേടിയ സ്മൃതി മാന്ഥനയാണ് ഇന്ത്യയുടെ തുറുപ്പുചീട്ട്.
ശ്രീലങ്കയ്ക്ക് എതിരെ കളിച്ച അവസാന അഞ്ച് ഏകദിനങ്ങളില്‍ നാലിലും ജയിച്ചത് ഇന്ത്യയാണ്. പരിചയസമ്പന്നരായ ഹര്‍ഷിത സമരവിക്രമ,കവിഷ ദില്‍ഹരി എന്നിവരാണ് ലങ്കന്‍ നിരയിലെ മികച്ച ബാറ്റര്‍മാര്‍. ക്യാപ്ടന്‍ ചമരിയെക്കൂടാതെ ദേവ്മി വിഹാംഗ,അചിനി കുലസൂര്യ തുടങ്ങിയ ബൗളേഴ്‌സും ലങ്കന്‍ നിരയിലുണ്ട്.