71-ാമത് നെഹ്റു ട്രോഫി വള്ളംകളി: വള്ളങ്ങൾക്കുള്ള ബോണസ് ഈ ആഴ്ച വിതരണം ചെയ്യും; അയോഗ്യത കൽപ്പിച്ച വള്ളങ്ങൾക്കും അടിസ്ഥാന ബോണസ് നൽകും

Spread the love

ആലപ്പുഴ: 71-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ പങ്കെടുത്ത ചുണ്ടൻ വള്ളങ്ങൾക്കും ചെറുവള്ളങ്ങൾക്കും ബോണസ് ഈ ആഴ്ച വിതരണം ചെയ്യാൻ തീരുമാനിച്ചു.  അയോഗ്യത കൽപ്പിച്ച വള്ളങ്ങൾക്കും അടിസ്ഥാന ബോണസ്  നൽകും.

കളക്ടറേറ്റ്  കോൺഫറൻസ് ഹാളിൽ ചേർന്ന  നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ ജില്ല കളക്ടർ അലക്സ് വർഗ്ഗീസാണ് തീരുമാനം അറിയിച്ചത്. അപ്പീൽ ജൂറിയുടെ പരിഗണനയിൽ ഇരുന്നത് മുലം  പ്രഖ്യാപിക്കാതിരുന്ന നെഹ്റു ട്രോഫി വള്ളംകളിയുടെ ഫൈനൽ മത്സരങ്ങൾ ഉൾപ്പടെയുള്ള പൂർണ ഫലങ്ങളും പ്രഖ്യാപിച്ചു.  അപ്പീൽ ജൂറിയുടെ ശുപാർശകൾ എക്സിക്യൂട്ടീവ് കമ്മറ്റി അംഗീകരിച്ചതോടെയാണ് ഫലപ്രഖ്യാപനം പൂർത്തിയായത്.

71-ാമത്  നെഹ്റു ട്രോഫി വള്ളംകളിയിൽ  ഒന്നാം സ്ഥാനം കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ ആയിരുന്നു. രണ്ടാം സ്ഥാനം  പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടനും മൂന്നാം സ്ഥാനം പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ മേൽപ്പാടം ചുണ്ടനും നാലാം സ്ഥാനം നിരണം ബ്ലോട്ട് ക്ലബ്ബിൻറെ നിരണംചുണ്ടനും കരസ്ഥമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യോഗത്തിൽ മുൻ എം എൽ എമാരായ കെ കെ ഷാജു, സി കെ സദാശിവൻ, എ ഡി എം ആശാ സി എബ്രഹാം, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ എസ് സുമേഷ്,  ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ പി എസ് വിനോദ്, എൻ.ടി.ബി.ആർ ജൂറി അംഗം ആർ കെ കുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു. വള്ളംകളി മികച്ച രീതിയിൽ സംഘടിപ്പിച്ചതിന് പി ടി ചാക്കോ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ  ജില്ലാ കളക്ടറെ യോഗത്തിൽ ആദരിച്ചു.