
ആലപ്പുഴ: രാഹുൽ ഗാന്ധിക്ക് നേരെ ബിജെപി പ്രതിനിധി കൊലവിളി നടത്തിയതിൽ
ചാരുമൂട് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ പ്രാദേശിക കോൺഗ്രസ് നേതാവ് കുഴഞ്ഞു വീണു മരിച്ചു. ഷാ പാറയിൽ (57) ആണ് മരിച്ചത്. നൂറനാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയാണ് ഷാ പാറയിൽ.
ചാനൽ ചർച്ചയിൽ രാഹുൽ ഗാന്ധിക്ക് നേരെ ബിജെപി പ്രതിനിധി കൊലവിളി നടത്തിയതിലെ പ്രതിഷേധത്തിൽ പങ്കെടുക്കുകയായിരുന്നു. ഇതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
തുടർന്ന് ചാരുമൂട്ടെ പരുമല ആശുപത്രിയിൽ എത്തിച്ചു. ശേഷം മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


