
തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി വിവാദത്തില്‍ അന്വേഷണം വേണമെന്ന ഹൈക്കോടതി ഉത്തരവിൻ്റെ പശ്ചാത്തലത്തില്‍, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് രാജിവയ്ക്കണമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ.
ഈ വിവാദം ദേവസ്വം ബോർഡിൻ്റെ വിശ്വാസ്യത പൂർണ്ണമായും നഷ്ടപ്പെടുത്തിയെന്നും വിഷയത്തില്‍ വിശ്വാസികള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ദേവസ്വം മന്ത്രി മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വർണപ്പാളികള്‍ ക്ഷേത്രത്തില്‍ നിന്ന് ഇളക്കിക്കൊണ്ടുപോയത് ഒരു മോഷണം പോലെയാണെന്ന് അദ്ദേഹം പറഞ്ഞു. സ്വർണപ്പാളി അറ്റകുറ്റപ്പണിക്ക് സ്പോണ്‍സറായ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് അനുമതി നല്‍കാൻ ബോർഡിനെ പ്രേരിപ്പിച്ച കാരണം സർക്കാർ വ്യക്തമാക്കണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉണ്ണികൃഷ്ണൻ്റെ നിലപാടുകളില്‍ ദുരൂഹതയുണ്ടെന്ന് പറയുന്നവർ, എന്തിനാണ് അദ്ദേഹത്തെ ഈ പ്രവൃത്തിക്ക് തെരഞ്ഞെടുത്തതെന്നുകൂടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇടതുപക്ഷ സർക്കാർ ഭരിക്കുമ്പോള്‍ ശബരിമലയിലെ സ്വർണം ആവിയായിപ്പോകുന്ന പ്രത്യേക പ്രതിഭാസം ഉണ്ടാകുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.




