നിര്‍ദേശങ്ങൾ ഉദ്യോഗസ്ഥര്‍ പാലിച്ചില്ല; എംവിഡി വാഹനങ്ങളുടെ ഫ്ലാഗ്‌ ഓഫിനെത്തിയ ഗതാഗത മന്ത്രി ചടങ്ങ് റദ്ദാക്കി പിണങ്ങിപ്പോയി; പുലിവാല് പിടിച്ച്‌ വിവിധ ജില്ലകളില്‍ നിന്നെത്തിയ ഉദ്യോഗസ്ഥര്‍

Spread the love

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിന് അനുവദിച്ച വാഹനങ്ങളുടെ ഫ്ലാഗ്‌ഓഫ് നിർവഹിക്കാനെത്തിയ ഗതാഗത മന്ത്രി ചടങ്ങ് റദ്ദാക്കി പിണങ്ങിപ്പോയി.

video
play-sharp-fill

തിരുവനന്തപുരം കനകക്കുന്ന് പാലസ് പരിസരത്ത് വെച്ചാണ് ചടങ്ങ് മുന്‍കൂട്ടി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചടങ്ങ് ആരംഭിച്ചതിന് പിന്നാലെ തന്നെ ഗതാഗത മന്ത്രി പരിപാടി റദ്ദാക്കുന്നതായി അറിയിക്കുകയായിരുന്നു.

തന്റെ നിര്‍ദേശം ഉദ്യോഗസ്ഥര്‍ പാലിക്കാഞ്ഞതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. ഇതേതുടര്‍ന്നാണ് പരിപാടി റദ്ദാക്കുന്നതായി അറിയിച്ചത്.
പരിപാടി സംഘടിപ്പിക്കുന്നതില്‍ ചുമതലയുള്ള സംഘാടകര്‍ക്ക് വീഴചയുണ്ടായെന്നും ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കുമെന്നുമാണ് മന്ത്രി ഗണേഷ് കുമാര്‍ അറിയിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോട്ടോര്‍ വാഹന വകുപ്പിന്റെ ക്ഷണം സ്വീകരിച്ച്‌ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ വി.കെ.പ്രശാന്ത് എംഎല്‍എയോടും മാധ്യമപ്രവര്‍ത്തകരോടും അതിഥികളോടും ക്ഷമ ചോദിക്കുന്നതായി അറിയിച്ചാണ് അദ്ദേഹം ഫ്‌ളാഗ് ഓഫ് പരിപാടി റദ്ദാക്കിയ വിവരം അറിയിച്ചത്.