
പാമ്പാടി : ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് പാമ്പാടി താലൂക്ക് ആശുപത്രിയുടെയും മീനടംപ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ആലാമ്പള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെയും ആദിമുഖ്യത്തിൽ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു.
പാമ്പാടി പോലീസ് സബ് ഇൻസ്പെക്ടർ ഉദയകുമാർ ഫ്ലാഗ് ഓഫ് ചെയ്ത റാലിയിൽ പാമ്പാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ മനോജ് കെ എ, താലൂക്ക് ആശുപത്രി യിലെയും മീനിടം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെയും ഉദ്യോഗസ്ഥർ, ആശാ പ്രവർത്തകർ എൻഎസ്എസ് യൂണിറ്റ് വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
തുടർന്ന് പാമ്പാടി താലൂക്ക് ആശുപത്രി ഹാളിൽ ഡോക്ടർ അഞ്ചുവിന്റെ നേതൃത്വത്തിൽ സിപിആർ ബോധവൽക്കരണ ക്ലാസും നടന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group